രാക്കിളിപ്പാട്ട് റിലീസ് ചെയ്യുന്നത് തടഞ്ഞു

By Staff

രാക്കിളിപ്പാട്ട് റിലീസ് ചെയ്യുന്നത് തടഞ്ഞു
സപ്തംബര്‍ 08, 2000

ചെന്നൈ: സ്ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി തടഞ്ഞു. രാക്കിളിപ്പാട്ടിന്റെ തമിഴ് പതിപ്പായ ക്കും നിരോധനം ബാധകമാണ്.

നാലാഴ്ചത്തേക്കാണ് ഈ ചിത്രങ്ങളുടെ റിലീസ് തടഞ്ഞിരിക്കുന്നത്. ഇതോടെ ഓണത്തിന് രാക്കിളിപ്പാട്ട് റിലീസാകില്ലെന്ന് ഏതാണ്ടുറപ്പായി. സപ്തംബര്‍ 10-നാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യാനുദ്ദേശിച്ചിരുന്നത്.

ജ്യോതിക, ശബ്രാണി മുഖര്‍ജി, ഇഷിത, താബു എന്നിവരാണ് ഈ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ഒരേ സമയം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

ചിത്രത്തിന്റെ നിര്‍മ്മാതാവായ മുകേഷ് ആര്‍. മേത്തക്കെതിരെ ഗുരുവരന്‍ വിഷന്‍സിന്റെ ജീവാനന്ദം നല്‍കിയ പരാതിയിന്മേലാണ് ഈ വിധി. മുകേഷ് മേത്ത തന്റെ പക്കല്‍ നിന്നും 55 ലക്ഷം രൂപ വായ്പ വാങ്ങിയിട്ടുണ്ടെന്നും തുക തിരിച്ചു തരുന്നതു വരെ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ജീവാനന്ദം പരാതിയില്‍ ബോധിപ്പിച്ചിരുന്നത്.

തുടര്‍ന്ന് രാക്കിളിപ്പാട്ട്, സ്നേഹിതിയേ എന്നീ ചിത്രങ്ങള്‍ നാലാഴ്ചത്തേക്ക് റിലീസ് ചെയ്യരുതെന്ന് ജഡ്ജി രാമമൂര്‍ത്തി ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X