'ഫൂലന്‍ ദേവിക്ക്' വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം.

By വിജയ് ശങ്കര്‍

ഒറ്റ സിനിമകൊണ്ട് ഇന്ത്യയാകെ പ്രശസ്തായ താരമാണ് സീമാ ബിശ്വാസ്. 24 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ ഇന്നും ആരാധകര്‍ക്ക് 'ഫുലന്‍ ദേവി'യാണ്. തൃശൂരില്‍ പത്താമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ മുഖ്യാതിഥിയായെത്തി സീമ തന്റെ മനസ്സിലുള്ള ഒരാഗ്രഹം തുറന്നു പറഞ്ഞു.

''മലയാളം സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ശക്തമായ ഉള്ളടക്കവും തന്മയത്വവുമാണ് മലയാളം സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കുട്ടിക്കാലം മുതല്‍ തന്നെ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്ന മലയാളം സിനിമകള്‍ കാണാറുണ്ട് . നാടകത്തെ വളരെ ഗൗരവത്തോടെ കാണുന്നവരാണ് മലയാളികള്‍. ഈ നാടകോത്സവത്തിലെ ജനപങ്കാളിത്തമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കേരളം എന്റെ സംസ്ഥാനമായ അസമിനെ പോലെ തന്നെയാണ്. ഇതെന്റെ വീടു പോലെ - വളരെ വൈകാരികമായാണ് സീമ പ്രസംഗിച്ചത്.

Seema Biswas

ശേഖര്‍ കപൂറിന്റെ സിനിമയ്ക്കു ശേഷം സമാനമായ ഒട്ടേറെ ശക്തമായ കഥപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കാന്‍ ദില്ലി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഈ പൂര്‍വ വിദ്യാര്‍ത്ഥിനിക്കു സാധിച്ചിരുന്നു. മലയാളത്തിലും ഒരു സിനിമയില്‍ അഭിനയിച്ചു. ജയരാജന്റെ ശാന്തം എന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായെത്തി കൈയടി നേടി.

സീമാ ബിശ്വാസ് മമ്മുട്ടിക്കൊപ്പം ഒരു ചിത്രത്തില്‍ ഹിജഡയുടെ വേഷത്തിലെത്തിയിരുന്നു. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാല സഖിയിലായിരുന്നു ഇത്. എന്‍ഡ്‌ലെസ്സ് സമ്മര്‍ എന്ന ഒരു മലയാള ചിത്രത്തിലും സീമ അഭനയിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്തായാലും ബന്‍ഡിറ്റ് ക്യൂനിനെ മറികടക്കുന്ന ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് സീമാ ബിശ്വാസ് മലയാളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X