സിനിമയ്ക്ക് വേണ്ടി എന്തിനും തയ്യാറാകും!! സംഘടന രംഗങ്ങളിൽ ഡെവിളിനെ പോലെ, ലാലിനെക്കുറിച്ച് ഭഭ്രൻ
വർഷങ്ങൾ എത്ര കഴിഞ്ഞാലും മോഹൻലാലിന്റെ ആടു തോമയേയും ആ റൈബാൻ ഗ്ലസു മുണ്ട് ഉരിഞ്ഞുള്ള അടിയൊന്നും പ്രേക്ഷകർ ആരും മറക്കില്ല. മോഹൻലാൽ എന്ന നടന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം. ചിത്രം പുറത്തിറങ്ങി കാലവും തലമുറയുമാറിയിട്ടും ഇന്നും ആ പഴയ റെയ്ബാൻ ഗ്ലാസ് പ്രേക്ഷകർക്കിടയിൽ താരമാണ്. ചിത്രം പുറത്തിറങ്ങി 23 വർഷങ്ങൾ പിന്നിട്ടിട്ടും സിനിമയും അതിലെ ലാലേട്ടന്റെ മാസ് ഡയലോഗ് ഇന്നും പ്രേക്ഷകർക്കിടയിൽ ചലനം സൃഷ്ടിക്കുന്നുണ്ട്.
മോഹൻലാൽ ഭഭ്രൻ കൂട്ട്ക്കെട്ട് മലയാളി പ്രേക്ഷകർക്ക് ഏറെ ആകാംക്ഷ സൃഷ്ടിക്കുന്നതാണ്. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഭഭ്രൻ ടീം വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണെന്ന വാർത്ത ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്ത്. എന്നാൽ ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചും ലാലിനെ കുറിച്ചും മനസ്സ് തുറന്നത്.

മോഹൻലാലിന്റെ കഥാപാത്രം
ഉടയോൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ- ഭഭ്രൻ കൂട്ട്ക്കെട്ടിൽ പുതിയ സിനിമകൾ പിറന്നിട്ടില്ലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിൽ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണ് താരം എത്തുന്നതത്രേ. കൂടാതെ ലാലേട്ടൻ കരിയറിലെ സ്റ്റൈലേഷായ കഥാപാത്രമായിരിക്കും ഇതെന്ന് ഭഭ്രൻ വെളിപ്പെടുത്തുന്നുണ്ട്.

മോഹൻലാൽ കഠിനാദ്ധ്വാനിയാണ്
ഭഭ്രൻ മോഹൻലാലിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. സിനിമകളിലൂടെ മനസ്സിലാക്കിയ ലാൽ വളരെ കഠിനാദ്ധ്വാനിയായ വ്യക്തിയാണ്. സംഘടന രംഗങ്ങളിൽ ഒരു ഡെവിളിനെ പോലെ കത്തി കയറും. കൂടാതെ തനിയ്ക്ക് അറിയാത്തത് പഠിക്കാനുള്ള മനസ് കാണിക്കാറുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടാണണെങ്കിൽ സിനിമയ്ക്ക് ആവശ്യമാണെങ്കിൽ മോഹൻലാൽ അത് പഠിച്ചെടുക്കും. ഏറ്റവും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ നൃത്തമാണ്. താളബോധത്തിൽ ഡാൻസ് ചെയ്യുന്നതു കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ട് പോകും.

ലാലുമായിട്ടുള്ള ഇടവേളയ്ക്ക് കാരണം
2005ൽ ഉടയോനാണ് മോഹൻലാൽ- ഭഭ്രൻ കൂട്ട്കെട്ടിൽ അവസാന ചിത്രം. അതിനു ശേഷം അദ്ദേഹത്തിന് വണ്ടി നിരവധി കഥകൾ ആലോചിച്ചിരുന്നു. എന്നാൽ കാര്യമായ കഥകൾ ലഭിക്കാത്തത് കൊണ്ട് പല പ്രോജക്ടുകളും ഒഴിവാക്കുകയായിരുന്നു. അങ്ങനെ കുറെ വർഷങ്ങൾ മുന്നോട്ടു പോയി. ഇപ്പോൾ വീണ്ടും അത്തരത്തിലുളള മികച്ച കഥ ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ സ്റ്റണ്ടും പ്രണയവും സെന്റിമെന്റ്‌സും എല്ലാം സമാസമം ഉള്ള ഒരു റോഡ് മൂവി സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

ഏപ്രിലിൽ ആരംഭിക്കും
മോഹന്‍ലാല്‍ ഭദ്രന്‍ ചിത്രം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തു വന്ന റിപ്പോർട്ട്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാമഅ ഇതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിലെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി ശരത് കുമാറും രമ്യാ കൃഷ്ണനും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications