ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
അഞ്ജലി മേനോന്‍ ഒരു ചിത്രമൊരുക്കുകയെന്ന് പറയുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ക്ക് വലിയ പ്രതീക്ഷയാണുണ്ടാവുക. കാരണം അഞ്ജലി അരങ്ങേറ്റം കുറിച്ച മഞ്ചാടിക്കുരുവെന്ന ചിത്രം പ്രേക്ഷകര്‍ക്ക് അത്രമികച്ചൊരു സിനിമാനുഭവമായിരുന്നു നല്‍കിയിരുന്നത്. ആദ്യം സംവിധാനം ചെയ്ത മഞ്ജാടിക്കുരുവില്‍ നിന്നും പിന്നീട് തിരക്കഥയൊരുക്കിയ ഉസ്താദ് ഹോട്ടലില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു പ്രമേയവുമായിട്ടാണ് അഞ്ജലിയുടെ പുതിയ ചിത്രം ബാഗ്ലൂര്‍ ഡെയ്‌സ് ഒരുങ്ങുന്നത്.
യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രം സൗഹൃദത്തിന്റെയും നഗരജീവിതത്തിന്റെയും യുവത്വത്തിന്റെയും കഥയാണ് പറയുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
തീര്‍ത്തുമൊരു യങ് മൂവിയാണ് തന്റെ പുതിയ ചിത്രമെന്ന് അഞ്ജലി പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച കരിയറും ഭാവിയും സ്വപ്‌നം കണ്ട് ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലേയ്ക്ക് കുടിയേറുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, പാര്‍വ്വതി മേനോന്‍, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സംവിധാനത്തിനൊപ്പം തന്നെ തിരക്കഥയൊരുക്കിയിരിക്കുന്നതും അഞ്ജലിതന്നെയാണ്. മഞ്ചാടിക്കുരുവിന്റെയും കേരള കഫേയിലെ ഹാപ്പി ജേര്‍ണിയെന്ന കൊച്ചു ചിത്രത്തിന്റെയും തിരക്കഥ രചിച്ചതും അഞ്ജലിതന്നെ ആയിരുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം എന്നിവര്‍ ഒരു മനയിലെ സഹോദരീ സഹോദന്മാരുടെ മക്കളായിട്ടാണ് വേഷമിടുന്നത്. ഇവരെല്ലാം ജോലിയ്ക്കായി ബാംഗ്ലൂരിലെത്തുകയാണ്.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
ബാംഗ്ലൂര്‍ ജോലിയുമായി അടിച്ചുപൊളിച്ച് ജീവിയ്ക്കുന്ന ദുല്‍ഖര്‍, നിവിന്‍, നസ്രിയ കൂട്ടുകെട്ടിലേയ്ക്ക് കൂട്ടുകാരായി ഫഹദ് ഫാസില്‍, നിത്യ മേനോന്‍ എന്നിവരുടെ കഥാപാത്രങ്ങളും വന്നുചേരുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
ഫഹദ് ഫാസിലും നസ്രിയ നസീമും ജോഡിചേരുന്ന ആദ്യചിത്രമെന്ന നിലയില്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ഇവരുടെ വിവാഹം നിശ്ചയിച്ചതോടെയാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ക്കും മറ്റും വന്‍ പ്രചാരം ലഭിച്ചത്.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
ബാംഗ്ലൂര്‍, എറണാകുളം, പോണ്ടിച്ചേരി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ബാംഗ്ലൂര്‍ ഡെയ്‌സ് ചിത്രീകരിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ 40 ദിവസമായിരുന്നു ഷൂട്ടിങ്. അവസാനഘട്ട ചിത്രീകരണം എറണാകുളത്താണ് നടക്കുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
യുവതാരങ്ങള്‍ക്ക് പുറമേ, വിജയരാഘവന്‍, മണിയന്‍ പിള്ളരാജു, കല്‍പ്പന , പ്രവീണ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
ഗോപി സുന്ദര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സംവധായകന്‍ കൂടിയായ സമീര്‍ താഹിറാണ്.

ബാംഗ്ലൂര്‍ ഡെയ്‌സ് ഒരു യങ് മൂവി
സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 9നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications