ബാംഗ്ലൂര്‍ ഡെയ്‌സ് ചെന്നൈയിലേക്ക്
ബാംഗ്ലൂര്‍ ഡെയ്‌സ് തമിഴിലൊരുങ്ങുന്നു. നിവിന്‍പോളി- ദുല്‍ക്കര്‍ ടീമിന്റെ സ്ഥാനത്ത് ഭരതും ആര്യയുമെത്തുമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍. തമിഴിലും തെലുങ്കിലും ഒന്നിച്ച് ചിത്രമൊരുക്കാനാണ് റീമേക്ക് അവകാശം വാങ്ങിയ പ്രകാശ് പോട്ട്#ലൂരിയുടെ കമ്പനിയുടെ തീരുമാനം. നസ്‌റിയയുടെ റോളിലേക്ക് സാമന്തയെയാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംവിധാനം ആരെന്ന് ഇനിയും തീരുമാനമായിട്ടില്ല.
അന്‍വര്‍ റഷീദ് ആദ്യമായി നിര്‍മിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് സംവിധാനം ചെയ്തിരിക്കുന്നത് അഞ്ജലി മേനോനാണ്. ദുല്‍ക്കല്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ, പാര്‍വതി, നിത്യമേനോന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം ഇപ്പോഴും ഹൗസ് ഫുള്‍ ആയിട്ടാണ് എല്ലാ റിലീസ് കേന്ദ്രങ്ങളിലും കളിക്കുന്നത്.

കോടിക്കണക്കിനു രൂപയാണ് ചിത്രം നിര്‍മാതാക്കള്‍ക്കു നേടികൊടുത്തിരിക്കുന്നത്. ചാനല്‍ അവകാശം തന്നെ എട്ടുകോടിക്കാണ് വിറ്റിരിക്കുന്നത്. ഹിന്ദി,തമിഴ്, തെലുങ്ക് അവകാശമെല്ലാം പ്രകാശ് കോട്ട്‌ലൂരി കമ്പനിയാണ് വാങ്ങിയിരിക്കുന്നത്. ഇതും കോടികള്‍ തന്നെയാണ് നിര്‍മാതാവിന്റെ കീശയിലെത്തിച്ചിരിക്കുന്നത്.
മലയാളത്തില്‍ ഏറ്റവും വലിയ ഹിറ്റായിരുന്ന ദൃശ്യത്തിന്റെയും കലക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത്. നൂറു ദിവസത്തിനും പുറമെ എല്ലാ തിയറ്ററിലും കളിക്കുമെന്നാണ് ഇപ്പോളത്തെ സൂചന.
തമിഴില്‍ പ്രമുഖ താരങ്ങളെയെല്ലാം പരിഗണിച്ചിരുന്നുവെങ്കിലും കാമ്പസ് മുഖമുള്ള നായകന്‍മാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ആര്യയെയും ഭരതിനെയും പരിഗണിക്കുന്നത്. ഫഹദിന്റെ സ്ഥാനത്ത് ആരാണെന്ന് ഇനിയും തീരുമാനമാകാന്‍ ഇരിക്കുന്നേയുള്ളൂ.


Click it and Unblock the Notifications











