ബാംഗ്ലൂര്‍ ഡെയ്‌സും റീമേക്ക് ചെയ്യുന്നു
ദൃശ്യത്തെയും കടത്തിവെട്ടി ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്. യുവത്വത്തിന്റെ കഥ പറഞ്ഞ ചിത്രത്തെ ചെറുപ്പക്കാര്‍ ഏറ്റടുത്തിരിക്കുകയാണ്. ദൃശ്യത്തിന് ശേഷം മലയാളത്തിലെ മറ്റൊരു ഹിറ്റുകൂടെ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കാണ് ബാംഗ്ലൂര്‍ ഡെയ്‌സ് റീമേക്ക് ചെയ്യുന്നത്. ഇതിനായി പ്രസാദ് വി പൊട്ട്‌ലൂരിയുടെ നിര്‍മാണക്കമ്പനി ചിത്രം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെയും തെലുങ്കിലെയും കാസ്റ്റിങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആര്യയും ഭരത്തും സമാന്തയുമാണ് കോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന ചില പേരുകള്‍. ഒന്നും തീരുമാനമാട്ടില്ല.

ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ നസീം, പാര്‍വതി മേനോന്‍, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ തുടങ്ങിയ മലയാളത്തിലെ യുവതാരനിര അണി നിരന്ന ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്.
മലയാളത്തില്‍ സമീപകാലത്ത് വന്‍ കളക്ഷനുണ്ടാക്കിയ ജിത്തു ജോസഫിന്റെ ദൃശ്യത്തെ കടത്തിവെട്ടിയാണ് അഞ്ജലി മേനോന്റെ യങ് മൂവി ബാഗ്ലൂര്‍ ഡെയ്‌സ് മുന്നേറിയത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ചിത്രം പത്തുകോടിയിലേറെ രൂപ നേടി. ഇതുവരെ ഒരു മലയാളചിത്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്.
അഞ്ജലി മേനോന്‍ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം സംവിധായകന്‍ അന്‍വര്‍ റഷീദാണ് നിര്‍മ്മിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടെയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്


Click it and Unblock the Notifications











