ഏഷ്യാവിഷന്റെ ഏഴ് പുരസ്‌കാരങ്ങള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന്
ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഒമ്പതാമത് ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോളും ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു പറഞ്ഞ സിനിമയുടെ പേരും ബാംഗ്ലൂര്‍ ഡെയ്‌സ്.
പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, സ്റ്റാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, മികച്ച ക്യാമറ മാന്‍, മികച്ച എന്റര്‍ടൈന്‍മെന്‍് സിനിമ, ഔട്ട്‌സ്റ്റാന്റിങ് പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍, ന്യൂ സെന്‍സേഷന്‍ ഇന്‍ ആക്ടിങ്, മികച്ച സംഗീത സംവിധായകന്‍ അങ്ങനെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍ മിക്കതിനൊപ്പവും ബാംഗ്ലൂര്‍ ഡെയ്‌സിന്റെ പേരും ഉണ്ടായി. നോക്കൂ

ബാംഗ്ലൂര്‍ ഡെയ്‌സും ഏഷ്യാവിഷനും!!
പെര്‍ഫോമര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ദുല്‍ഖര്‍ സല്‍മാനെയാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിനൊപ്പം വിക്രമാദിത്യനും ഞാനും ഉണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സും ഏഷ്യാവിഷനും!!
നിവിന്‍ പോളിയാണ് സ്റ്റാര്‍ ഓഫ് ദ ഇയര്‍. നിവിന്‍ ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിച്ചു തകര്‍ത്തതല്ലേ. ഒപ്പം ഓം ശാന്തി ഓശാനയും 1983 ഉം ഉണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സും ഏഷ്യാവിഷനും!!
ബാംഗ്ലൂരിന്റെ മനോഹര ദൃശ്യങ്ങള്‍ ബാംഗ്ലൂര്‍ ഡെയ്‌സിന് വേണ്ടി പകര്‍ത്തിയ സമീര്‍ താഹിറാണ് മികച്ച ക്യാമറമാന്‍

ബാംഗ്ലൂര്‍ ഡെയ്‌സും ഏഷ്യാവിഷനും!!
ഇങ്ങനെയൊക്കെയാണെങ്കില്‍ പിന്നെ മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രവും ബാംഗ്ലൂര്‍ ഡെയ്‌സ് തന്നെയായിരിക്കുമല്ലോ. അതിനുള്ള പുരസ്‌കാരം സംവിധായിക അഞ്ജലി മേനോന്

ബാംഗ്ലൂര്‍ ഡെയ്‌സും ഏഷ്യാവിഷനും!!
നസ്‌റിയ നസീമിനാണ് ഔട്ട് സ്റ്റാന്റിങ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ലഭിച്ചത്. ബാംഗ്ലൂര്‍ ഡെയ്‌സിനൊപ്പം ഓശാന്തി ഓശാനയിലെ അഭിനയവും പരിഗണിച്ചു. പക്ഷെ അവാര്‍ഡ് വാങ്ങാന്‍ നസ്‌റിയ ഷാര്‍ജയില്‍ എത്തിയില്ല

ബാംഗ്ലൂര്‍ ഡെയ്‌സും ഏഷ്യാവിഷനും!!
ബാംഗ്ലൂര്‍ ഡെയ്‌സിലെ അഭിനയമാണ് പാര്‍വ്വതിയ്ക്ക് ന്യൂ സെന്‍സേഷന്‍ ഇന്‍ ആക്ടിങ് പുരസ്‌കാരം നേടിക്കൊടുത്തത്.

ബാംഗ്ലൂര്‍ ഡെയ്‌സും ഏഷ്യാവിഷനും!!
ഗോപി സുന്ദറാണ് ഈ വര്‍ഷത്തെ മികച്ച സംഗീത സംവിധായകന്‍. ബാംഗ്ലൂര്‍ ഡെയ്‌സിലെ പാട്ടും പരിഗണിച്ചാണ് പുരസ്‌കാരം
ഫോട്ടോ കടപ്പാട്- ഏഷ്യാവിഷന്‍ ഫേസ്ബുക്ക് പേജ്


Click it and Unblock the Notifications