ബാംഗ്ലൂര്‍ ഡെയ്‌സിലെ കല്യാണപ്പാട്ടെത്തി
ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, നിത്യ മേനോന്‍ തുടങ്ങിയ യുവതാരങ്ങളെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത യങ് മൂവി ബാംഗ്ലൂര്‍ ഡെയ്‌സിലെ ആദ്യ ഗാനം പുറത്തിറങ്ങി. തുടക്കം മാംഗല്യം തന്തുനാനീനാ, പിന്നെ ജീവിതം തന്തുനാനീനാ.... എന്ന് തുടങ്ങുന്ന അടിപൊളി ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവരാണ് പ്രധാനമായും ഗാനരംഗത്തുള്ളത്. ഇതുരൊ വിവാഹഗാനമാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്ന തറവാട്ടില്‍ നടക്കുന്ന രീതിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിസിന്റെ അക്കൗണ്ടിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസ്, സച്ചിന്‍ വാര്യര്‍, ദിവ്യ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദാണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ നിര്‍മ്മാതാവ്. മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, നിത്യ മേനോന്‍, പാര്‍വ്വതി മേനോന്‍, ഇഷ തല്‍വാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകന്‍ കൂടിയായ സമീര്‍ താഹിറാണ്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റര്‍.
<center><iframe width="100%" height="450" src="//www.youtube.com/embed/WS4Mev_vRAc" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications