ബാംഗ്ലൂര്‍ ഡെയ്‌സിലെ പാട്ട് അമീര്‍ഖാന്‍ പാടുന്നു
അടുത്തിടെ ആദ്യകാലങ്ങളില്‍ ഹിറ്റായ മിക്ക പാട്ടുകളും റീമിക്‌സ് ചെയ്ത് പുറത്തിറങ്ങിയിട്ടുണ്ട്. സോഷ്യല്‍ മാധ്യമങ്ങളിലൂടെ പ്രചാരം കൂടെ ലഭിക്കുമ്പോള്‍ അത്തരം പാട്ടുകള്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്യും.
ആദ്യകാല പാട്ടുകള്‍ മാത്രമല്ല, മിക്ക നല്ലപാട്ടുകളും മികച്ച എഡിറ്റിങ്ങിലൂടെയും മറ്റും റീമിക്‌സ് ചെയ്ത് പ്രാചരത്തിലിറങ്ങിയിട്ടുണ്ട്. ഇക്കൂട്ടതിലിതാ ഒടുവിലെത്തുന്നു തിയേറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടരുന്ന ബാഗ്ലൂര്‍ ഡെയിസിലെ പാട്ട്. അമീര്‍ഖാനാണ് ബാംഗ്ലൂര്‍ ഡെയിലെ പാട്ട് പാട്ടി അഭിനയിക്കുന്നത്.

'തുമ്പിപ്പെണ്ണേ...' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ അമീര്‍ ഖാന്‍ ബോളിവുഡില്‍ പാടി നടക്കുന്നത്. അമീര്‍ ഖാന്റെ ഒരു ഗാനരംഗത്തിന്റെ വീഡിയോയില്‍ ബാംഗ്ലൂര്‍ ഡെയിലെ തുമ്പിപ്പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം റീമിക്‌സ് ചെയ്തിരിക്കുകയാണ്. വീഡിയോടുകൂടിയ പാട്ട് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയകളില്‍ തംരഗമായി മാറി.
അഞ്ജലി മോനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, പാര്‍വ്വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങിയ യുവ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. നല്ല പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/UfyXbt7jswo" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











