ബാംഗ്ലൂര്‍ ഡെയ്‌സ് ട്രെയിലര്‍ കാണാം

By Lakshmi

യുവപ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങിയ വമ്പന്‍ യുവതാരനിര അണിനിരക്കുന്ന ചിത്രം മലയാളത്തില്‍ അടുത്തകാലത്ത് റിലീസായവയില്‍ ഏറ്റവും മികച്ച യങ് മൂവിയായിരിക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് വലിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ട്രെയിലറിന് ലഭിയ്ക്കുന്നത്. നിവിന്‍ പോളി വിവരിക്കുന്ന രീതിയിലാണ് ടീസര്‍ തുടങ്ങുന്നത്. ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയും അവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയും ചെയ്യുന്നുണ്ടിതില്‍. ദിവ്യ പ്രകാശ്, അര്‍ജുന്‍, കൃഷ്ണന്‍ പിപി എന്നീ കഥാപാത്രങ്ങള്‍ തമ്മിലുള്ള സൗഹൃദവും ബന്ധവുമാണ് ടീസറില്‍ വിവരിക്കുന്നത്, നസ്രിയയും നിവിനും ദുല്‍ഖറുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Bangalore Days

പഴയ ഒരു തറവാട്ടിലെ സഹോദരിയുടെയും സഹോദരന്റെയും മക്കളായിട്ടാണ് ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നത്. പഠനംകഴിഞ്ഞ് ജോലിയ്ക്കായി ഇവര്‍ ബാംഗ്ലൂര്‍ നഗരത്തിലേയ്ക്ക് പോവുകയാണ്. ഇവരുടെ സ്വപ്‌നങ്ങളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കുമാണ് അഞ്ജലിയുടെ ക്യാമറ തിരിയുന്നത്. ബാംഗഌരില്‍ വച്ചാണ് ഇവര്‍ക്കിടയിലേയ്ക്ക് ഫഹദ്, നിത്യ എന്നിവരുടെ കഥാപാത്രങ്ങള്‍ എത്തുന്നത്.

ബാംഗ്ലൂരിനെക്കുറിച്ച് കഥാപാത്രങ്ങള്‍ പറയുന്നതും, ബാംഗഌരിലെ പുത്തന്‍ ജീവിതശൈലിയിലേയ്ക്ക് കഥാപാത്രങ്ങള്‍ മാറുന്നതുമെല്ലാം ട്രെയിലറില്‍ കാണാം.

വിജയരാഘവന്‍, കല്‍പ്പന, മണിയന്‍പിള്ള രാജു, പ്രവീണ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മെയ് 23ന് റിലീസ് ചെയ്യുന്ന ചിത്രം എറണാകുളം, ബാംഗ്ലൂര്‍, പോണ്ടിച്ചേരി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X