ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ്
ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, പാര്‍വതി, നിത്യ മേനോന്‍, തുടങ്ങി മലയാള സിനിമയില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന യുവത്വം മുഴുവന്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ് ആയിരുന്നത്രെ. പറഞ്ഞത് ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷ തല്‍വാറാണ്.
അതിന് മതിയായ കാരണവുമുണ്ട്. നിവിന്‍ പോളിക്കൊപ്പം മുമ്പൊരു ചിത്രം ചെയ്തിട്ടുണ്ടെങ്കിലും അന്നത്ര പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തട്ടത്തിന്‍ മറയത്ത് ഹിറ്റാകുമ്പോഴാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നത്. പിന്നെ ഫഹദ് പാസിലുമായി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രവും ചെയ്തു. എല്ലാവരെയും അടുത്തറിഞ്ഞതിന് ശേഷമുള്ള ചിത്രമാമയതുകൊണ്ടാണ് ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്് ആയതെന്നാണ് ഇഷ പറയുന്നത്. എങ്കില്‍ ആ ഹാപ്പി ഡെയിലിന്റെ ചിത്രങ്ങലിലൂടെ.

ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ്
മഞ്ചാടിക്കുരു പോലൊരു മികച്ച ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഞ്ജലി മേനോനാണ് യുവ താരങ്ങളെ അണിനിരത്തി ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രമൊരുക്കുന്നത്. അഞ്ജലി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയതും

ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ്
തീര്‍ത്തുമൊരു യങ് മൂവിയാണ് തന്റെ ചിത്രമെന്നാണ് അഞ്ജലി പറയുന്നത്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് നല്ലൊരു ഭാവി സ്വപ്‌നം കണ്ട് ബാംഗ്ലൂരിലെത്തുന്ന കുറച്ച് യുവത്വത്തിന്റെ കഥയാണ് ചിത്രം

ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ്
ന്യൂ ജനറേഷനെന്ന് പേരെടുത്ത ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നസ്‌റിയ നസീം, പാര്‍വതി, നിത്യ മേനോന്‍ തുടങ്ങിയവരാണ് താരങ്ങള്‍

ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ്
ഒരു മനയിലെ സഹോദരന്മാരുടെ മക്കളായാണ് ദുല്‍ഖര്‍, നിവിന്‍, നസ്‌റിയ എന്നിവര്‍ വേഷമിടുന്നത്. ബാംഗ്ലൂര്‍ ജോലിയുമായി അടിച്ചു പൊളിക്കുന്ന സുഹൃത്തുക്കളാണ് ഫഹദും നിത്യയും

ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ്
വിവാഹമുറപ്പിച്ചതിന് ശേഷം ഫഹദും നസ്‌റിയയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തില്‍ ഇരുവരും ജോഡികളാണ്. തട്ടത്തിന്‍ മറയത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ നിവിനും ഇഷയുമാണ് മറ്റ് രണ്ട് ജോഡികള്‍

ബാംഗ്ലൂര്‍ ഡെയ്‌സ് ഹാപ്പി ഡെയ്‌സ്
ചിത്രീകരണം പൂര്‍ത്തിയായ ബാംഗ്ലൂര്‍ ഡെയ്‌സ് മെയ് ഒമ്പതിനാണ് തിയേറ്ററിലെത്തുന്നത്.


Click it and Unblock the Notifications