ഇത് കൂട്ടായ്മയുടെ വിജയം, ബാംഗ്ലൂര്‍ മലയാളികളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള വരുന്നു!

ലോകത്ത് എവിടെ ചെന്നാലും മലയാളികള്‍ ഉണ്ടാവുമെന്ന് പറയുന്നത് വെറുതെയല്ല. അക്കാര്യത്തില്‍ ബാംഗ്ലൂരുവും മോശമല്ല. ഏകദേശം 12 ലക്ഷത്തോളം മലയാളികള്‍ ബംഗ്ലൂരില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകളില്‍ സൂചിപ്പിക്കുന്നത്. അതില്‍ സ്ഥിരതമാസമാക്കിയ മലയാളികള്‍ ഏറെയാണ്. അവര്‍ക്കിടയില്‍ അറിയപ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ബാംഗ്ലൂര്‍ മലയാളി സോണ്‍. വിനോദത്തിനും ആശയങ്ങള്‍ കൈമാറാനുമായി ആരംഭിച്ച കൂട്ടായ്മയുടെ വളര്‍ച്ച അതിവേഗമായിരുന്നു.

സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ഓരോ ദിവസം കഴിയുംതോറും ശക്തി പ്രാപിച്ച് വരാറുണ്ട്. ഇത്തരം കൂട്ടായ്മകള്‍ ചേര്‍ന്ന് നടത്തുന്ന പരിപാടികള്‍ വേറിട്ട് നില്‍ക്കുന്നതുമാണ്. ഇപ്പോഴിതാ.. ബാംഗ്ലൂര്‍ മലയാളി സോണും അതുപോലൊരു ആശയവുമായി എത്തിയിരിക്കുകയാണ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കായി ബാംഗ്ലൂര്‍ മലയാളി സോണിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

film-festival

ജൂലൈ 8 രാവിലെ 9.30 ന് ശാന്തി നഗറിലുള്ള Student Christ Movement ഹാളില്‍ വെച്ചാണ് പ്രദര്‍ശനം സംഘടപ്പിച്ചിരിക്കുന്നത്. സിനിമയെ ഇഷ്ടപ്പെടുന്ന ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന സിനിമകളാണ് കൂട്ടായ്മ പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.

1.A Tiger : An Old Hunters Tale (Korean)

2.Land Of Mine (German)

3.Lion ( Indian-Autsralian)

4.Bend it like Beckham (UK)

എന്നിങ്ങനെ 4 സിനിമകളുടെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം ബാംഗ്ലൂര്‍ മലയാളി സോണ്‍ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ തിരഞ്ഞെടുത്ത ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിക്കും.. അതില്‍ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്നും സംഘടന പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ഒപ്പം സിനിമ മേഖലയിലെ ഒരു പ്രശ്‌സ്ത വ്യക്തിയുമായി ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ്‌സിന് അരമണിക്കൂര്‍ നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിരിക്കുകയാണ്. 4 സിനിമകള്‍ക്കും മറ്റ് പ്രോഗ്രാമുകള്‍ക്കുമായി 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫെസ്റ്റിവലിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X