ഫാത്തിമയ്ക്ക് ബാംഗ്ലൂര്‍ ഡെയ്‌സ് ടീമിന്റെ ആശംസ
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം ഇഷ്ടപ്പെടാത്തവരില്ല. പടം കണ്ട് ഏറെനാള്‍ കഴിഞ്ഞാലും ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകമനസുകളിലങ്ങനെ ജീവിയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ മിഴിവേറിനില്‍ക്കുന്നത് കാലുകള്‍ക്ക് സ്വാധീനമില്ലാതിരുന്നിട്ടും നിശ്ചയദാര്‍ഢ്യത്തോടെ ജീവിതത്തെ സമീപിയ്ക്കുന്ന സാറ എന്നെ റേഡിയോ ജോക്കിയാണ്. സാറയും അര്‍ജുനും തമ്മിലുള്ള പ്രണയത്തെ മലയാളിയുവത്വം വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
ശരിയ്ക്കും പറഞ്ഞാല്‍ ബാംഗ്ലൂര്‍ ഡെയ്‌സിലെ ഏറ്റവും ശക്തമായ കഥാപാത്രം പാര്‍വ്വതി അവതരിപ്പിച്ച സാറ തന്നെയാണ്. ചിത്രം റിലീസ് ചെയ്ത ശേഷം അഞ്ജലി സാറയെന്ന കഥാപാത്രത്തിന് ഇന്‍സ്പിരേഷനായ ഫാത്തിമയെന്ന പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞിരുന്നു. സാറയെപ്പോലെതന്നെ കാലുകള്‍ക്ക് സ്വാധീനമില്ലാതെ വീല്‍ ചെയറിലാണ് ഫാത്തിമയും.

കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ഡെയ്‌സ് അണിയറക്കാര്‍ ഫാത്തിമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഫേസ്ബുക്ക് പേജിലൂടെ ഫാത്തിമയും അഞ്ജലിയും ഒന്നിച്ചിരിക്കുന്ന ചിത്രം സഹിതമാണ് അണിയറക്കാര്‍ ഫാത്തിമയ്ക്ക് ജന്മദിനാശംസ നേര്‍ന്നത്. വലിയ സ്വീകരണമാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.
bangalore days anjali menon facebook parvathy nair character ബാംഗ്ലൂര്‍ ഡെയ്‌സ് അഞ്ജലി മേനോന്‍ കഥാപാത്രം പാര്‍വ്വതി നായര്‍ ഫേസ്ബുക്ക് ജന്മദിനം


Click it and Unblock the Notifications