49ലക്ഷം മുടക്കി ഹോളിവുഡ് നടിയെ ചുംബിച്ചത് ഇന്ത്യക്കാരന്‍
ലണ്ടന്‍: ഐസ് ബക്കറ്റ് ചലഞ്ചും റൈസ് ബക്കറ്റ് ചലഞ്ചുമൊക്കെ അപ്രസക്തമാക്കുന്ന തരത്തില്‍ ഒരു ചലഞ്ച്. ചലഞ്ച് നടത്തിയത് ഹോളിവുഡ് നടി എലിസബത്ത് ഹര്‍ലി. തന്‍റെ ചുംബനം വാങ്ങാന്‍ ഒരു അവസരം. 49 ലക്ഷം മുടക്കുന്ന ആര്‍ക്കും തന്നെ ചുംബിയ്ക്കാം. ഇതായിരുന്നു നടിയുടെ ചലഞ്ച്.. ഒടുവില്‍ നടിയുടെ വെല്ലുവിളി ഏറ്റെടുത്ത് അവരുടെ ചുംബനം വാങ്ങിയതാവട്ടെ ഒരു ഇന്ത്യക്കാരനും. എയിഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘടനയ്ക്ക് വേണ്ടിയാണ് നടി ഈ ചലഞ്ച് നടത്തിയത്.
49 ലക്ഷം നല്‍കിയാണ് കാനഡയില്‍ താമസിയ്ക്കുന്ന ഇന്ത്യക്കാരനായ ജൂലിയന്‍ ഭാരതി 49 കാരിയായ എലിസബത്തിനെ ചുംബിച്ചത്. പഞ്ചാബില്‍ നിന്ന് കുടിയേറിയ ഒരു ഇന്ത്യന്‍ ബാങ്കര്‍ കുടബത്തിലെ അംഗമാണ് ജൂലിയന്‍. ഇദ്ദേഹം വിവാഹിതനാണ്.

വുഡ് സൈഡ് എന്റ് സമ്മര്‍ പാര്‍ട്ടിയില്‍ വച്ചാണ് ജൂലിയന് എലബസബത്ത് ലിപ് ലോക്ക് ചുംബനം നല്‍കിയത്. ഇത്രയും അധികം തുക മുടക്കി നടിയുടെ ചുംബനം വാങ്ങുന്നതില്‍ തന്റെ ഭാര്യയ്ക്ക് എതിര്‍പ്പില്ലെന്നും ജൂലിയന്‍ പറയുന്നു.


Click it and Unblock the Notifications











