ബറോസ് ജൂണില്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍! ആകാംക്ഷയോടെ ആരാധകര്‍
ലൂസിഫറിന്‌റെ വിജയത്തിന് പിന്നാലെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ചുളള മോഹന്‍ലാലിന്‌റെ പ്രഖ്യാപനം ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. ബറോസ് എന്ന് പേരിട്ട സിനിമ ത്രീഡിയില്‍ ഒരുക്കുമെന്നാണ് സൂപ്പര്‍ താരം അറിയിച്ചത്. ജിജോ പുന്നൂസിന്റെ തിരക്കഥയിലാണ് നടന്‍ സിനിമ എടുക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം. ത്രീഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുക. സിനിമയുടെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. മുന്‍പ് മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ച സിനിമ ഇപ്പോള്‍ ജൂണിലേക്ക് മാറ്റിയിരിക്കുകയാണ്.
പോര്‍ച്ചൂഗീസ് പശ്ചാത്തലത്തിലാണ് ബറോസിന്റെ കഥ പറയുന്നത്. സിനിമ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്തമായൊരു ലോകം തീര്‍ക്കുമെന്ന് ബ്ലോഗിലൂടെ ലാലേട്ടന്‍ അറിയിച്ചിരുന്നു. ഫാന്റസി ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ചിത്രത്തില്‍ വിദേശ താരങ്ങളാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കെ.യു. മോഹനനാണ് ബറോസിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.


Click it and Unblock the Notifications