ചന്ദ്രനില്‍ പോയി പിയാനോ വായിക്കണം! തന്റെ ചെറിയ ആഗ്രഹം വെളിപ്പെടുത്തി ബറോസ് സംഗീത സംവിധായകന്‍

By Midhun Raj

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തിടെയായിരുന്നു ബറോസ് എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനം ലാലേട്ടന്‍ നടത്തിയത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമുളള ഈ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം എല്ലാവരും കാത്തിരിക്കുന്ന വേളയിലാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണെന്ന് താരം അറിയിച്ചത്. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ബറോസിന്റെ സംഗീത സംവിധാനം

ബറോസിന്റെ സംഗീത സംവിധാനം ലിഡിയന്‍ നാദസ്വരമാണ് നിര്‍വ്വഹിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ ശിഷ്യന്‍ കൂടിയാണ് ലിഡിയന്‍ നാദസ്വരം. അടുത്തിടെ റഹ്മാന്‍ വരെ ഇന്ത്യയുടെ നിധി എന്ന് ഈ കുട്ടിപ്രതിഭയെ വിശേഷിപ്പിച്ചിരുന്നു. രണ്ട് വയസ് ആകുന്നതിന് മുന്നേ ഡ്രംസില്‍ താളമിട്ട് തുടങ്ങിയ ലിഡിയന്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനത്തുകയുളള സിബിഎസ് ദി വേള്‍ഡ് ബെസ്റ്റ് എന്ന ഇന്റര്‍നാഷണല്‍ കോംപറ്റീഷനില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

അടുത്തിടെ ദി എലന്‍ ഷോയില്‍

അടുത്തിടെ ദി എലന്‍ ഷോയില്‍ വെച്ച് തന്റെ വേറിട്ടൊരു സ്വപ്‌നം ലിഡിയന്‍ നാദസ്വരം തുറന്നുപറഞ്ഞിരുന്നു. ചന്ദ്രനിലേക്ക് തന്റെ പിയാനോ കൊണ്ട് പോയി അവിടെ ഇരുന്ന് ബീഥോവന്റെ മൂണ്‍ലൈറ്റ് സൊണാറ്റ വായിക്കണമെന്നാണ് ലിഡിയന്റെ സ്വപ്‌നം. മുന്‍പ് അധികമാരും അറിയാതിരുന്ന ഈ പ്രതിഭ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയ വീഡിയോകളിലൂടെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ആള് നിസാരക്കാരനല്ല എന്ന് പീന്നീട് എല്ലാവരും വിലയിരുത്തി. ചില പ്രത്യേക തരം ഹോബികളാണ് ഈ പ്രതിഭയ്ക്കുളളതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കണ്ണുകെട്ടി പിയാനോ വായിക്കുക

കണ്ണുകെട്ടി പിയാനോ വായിക്കുക, ഒരേസമയം 2 പിയാനോകളില്‍ രണ്ട് തരത്തിലുളള നോട്ട്‌സ് വായിക്കുക, ഒരു സാധാരണ മനുഷ്യന് കഴിയുന്നതിന്റെ ഇരട്ടി സ്പീഡില്‍ fight of the bumblebee എന്ന നോട്ട് വായിക്കുക തുടങ്ങിയവയാണ് ലിഡിയന്റെ പ്രധാന ഹോബികള്‍. പിയാനോ മാന്ത്രികന്‍ എന്ന പേരിലാണ് ലിഡിയന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. പതിമൂന്ന് വയസു മാത്രമുളള തമിഴ്നാട് സ്വദേശിയാണ് ലിഡിയന്‍ നാദസ്വരം. തമിഴ് സംഗീത സംവിധായകന്‍ വര്‍ഷന്‍ സതീഷിന്റെ മകനാണ് ഈ കുട്ടിത്താരം.

കേട്ടറിഞ്ഞ കംപ്ലീറ്റ് ആക്ടര്‍

ലിഡിയനെക്കുറിച്ച് കേട്ടറിഞ്ഞ കംപ്ലീറ്റ് ആക്ടര്‍ തന്റെ ആദ്യ സംവിധാന സംരഭത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുകയായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുക.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത

മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ നവോദയ എഴുതിയ കഥയുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ സിനിമ അണിയിച്ചൊരുക്കുന്നത്. നിലവില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ക്കു പിന്നാലെയാകും നടന്റെ ആദ്യ സംവിധാന സംരംഭം ആരംഭിക്കുക. ഗോവ കേന്ദ്രീകരിച്ചായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോര്‍ച്ചൂഗീസ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ബറോസ് പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്തമായൊരു ലോകം തീര്‍ക്കുമെന്നും ബ്ലോഗിലൂടെ ലാലേട്ടന്‍ അറിയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X