»   »  മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

Posted By:
Subscribe to Filmibeat Malayalam

ലോകത്ത് ഏത് കോണിലും മോഹന്‍ലാലിന് ആരാധകരുണ്ടെന്ന് പറയുന്നത് ഇതാണ്. അത് മലയാളികള്‍ മാത്രമല്ലെന്നത് നമുക്ക് അഭിമാനിക്കാം. എന്നാല്‍ പോളണ്ടുകാരനായ ബര്‍ത്തോഷ് ലാലിന്റെ കടുത്ത ആരാധകനാണെന്ന് ലാലിനും ലാല്‍ ഫാന്‍സിനും അറിയാവുന്ന കാര്യമാണ്.

ഇപ്പോള്‍ തന്റെ ആരാധക പുരുഷനെ കാണാന്‍ പോളണ്ടില്‍ നിന്നും കൊച്ചിയില്‍ എത്തിയിരിക്കുകയാണ് ബര്‍ത്തോഷ്. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സിഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ജന്മനാ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് ജീവിയ്ക്കുന്നത്.

മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

മോഹന്‍ലാലിനെ നേരിട്ട് കാണുക എന്ന ഉദ്ദേശത്തോടെയാണ് ബര്‍ത്തോഷ് പോളണ്ടില്‍ നിന്നും കൊച്ചിയിലെത്തിയത്

മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

പത്ത് ദിവസം ബര്‍ത്തോഷ് കൊച്ചിയിലുണ്ടാവും. ലാലിനെ കാണുക എന്നതാണ് ആകമനോദ്ദേശമെങ്കിലും അതിനൊപ്പം മലയാള സിനിമയെ അടുത്തറിയുക എന്ന ലക്ഷ്യവുമുണ്ട്

മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ കുറിച്ച് ബ്ലോഗുകളും ലേഖനങ്ങളും എഴുതുന്ന ആളാണ് ബര്‍ത്തോഷ്. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയ ഇടുപെടലിനെ കുറിച്ച് പ്രബന്ധം തയ്യാറാക്കി വരികയാണിപ്പോള്‍

മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് ബര്‍ത്തോഷ്. വിക്കിയില്‍ പോളിഷ് ഭാഷയില്‍ മോഹന്‍ലാലിനെ കുറിച്ച് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ബര്‍ത്തോഷാണ്.

മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

ദൃശ്യമാണ് ബര്‍ത്തോഷ് ഒടുവില്‍ കണ്ട മോഹന്‍ലാല്‍ ചിത്രം. ഇരുവര്‍ ആണ് പ്രിയ ചിത്രം.

English summary
Bartosz Czarnotta, who is the die fan of mohanlal came to kochi for seeing the actor from Poland
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam