മരണം മുന്നില്‍ കണ്ടു! ഭാര്യമാര്‍ക്കൊപ്പമുള്ള യാത്രയ്ക്കിടയില്‍ വലിയ അപകടമുണ്ടായി, വീഡിയോ പുറത്ത് വിട്ട് ബഷീര്‍

ബിഗ് ബോസ് താരവും യൂട്യൂബറുമായ ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ താനും കുടുംബവും വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരങ്ങള്‍. കഴിഞ്ഞ ദിവസം കുടുംബസമേതം നടത്തിയ യാത്രയ്ക്കിടയിലാണ് ബഷീറിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്.

മകന് വാക്‌സിന്‍ എടുക്കാന്‍ പോകുന്ന വഴിയാണ് ഇത് സംഭവിക്കുന്നതെന്നും തങ്ങള്‍ക്ക് പറ്റിയ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങളെല്ലാം ചേര്‍ത്ത് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബഷീര്‍ തുറന്ന് സംസാരിച്ചത്.

basheer-bashi

ഞങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ഉണ്ടാവാത്തത് പോലെ വലിയൊരു അപകടം ഉണ്ടായെന്ന് പറഞ്ഞാണ് ബഷീര്‍ സംസാരിച്ച് തുടങ്ങിയത്. ഒപ്പം ഭാര്യമാരായ സുഹാനയും മഷൂറയും ഉണ്ടായിരുന്നു. പടച്ചവന്റെ കൃപ കൊണ്ട് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. ഭാര്യമാരുടെ തലയും കാലുമൊക്കെ ഇടിച്ചതിലൂടെ ചെറിയ പരിക്കുകള്‍ വന്നു.

ചേരാനെല്ലൂര്‍ ഭാഗത്തുവച്ചാണ് സംഭവം നടക്കുന്നത്. മുന്നില്‍ പോയ കണ്ടെയ്നര്‍ പെട്ടെന്ന് നിര്‍ത്തിയതോടെ ഞങ്ങള്‍ സഞ്ചരിച്ച കാര്‍ അതില്‍ പോയി ഇടിക്കുകയായിരുന്നു. വളരെ ചെറിയ സ്പീഡില്‍ ആയിരുന്നു താന്‍ വണ്ടി ഓടിച്ചിരുന്നത്. അപകട സമയത്ത് 20 മീറ്റര്‍ ഡിസ്റ്റന്‍സിലാണ് മുന്‍പിലെ കണ്ടെയ്നര്‍ ഉണ്ടായിരുന്നത്. അത്ര തിരക്ക് ഇല്ലാത്ത റോഡ് ആണ്. പെട്ടെന്ന് മുന്‍പില്‍ പോയ കണ്ടെയ്നര്‍ സഡന്‍ ബ്രേക്ക് ഇട്ടു.

എന്റെ കൈയ്യില്‍ നിന്നും വണ്ടി പാളി, ബ്രേക്ക് ഇട്ടിട്ട് കാര്യമില്ലെന്ന് മനസിലായി. ഇതോടെ കുഞ്ഞിനെ പിടിച്ചോ എന്ന് മാത്രം ഉറക്കെ പറയാനേ സാധിച്ചുള്ളു. വണ്ടിയില്‍ താനും സോനുവും മഷൂറയും ഇളയമകന്‍ എബ്രുവും മാത്രമേ ഉണ്ടായിരുന്നുള്ളു. മൂത്ത രണ്ടുമക്കളും സ്‌കൂളില്‍ ആയിരുന്നത് കൊണ്ട് അവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. മാത്രമല്ല അതുവരെ വണ്ടിയില്‍ നിന്ന കുഞ്ഞിനെ മഷൂറ എടുത്ത് കൈയ്യില്‍ പിടിച്ചിരുന്നത് കൊണ്ട് മകനും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.

basheer-bashi

വണ്ടി ഇടിച്ചപ്പോള്‍ തന്നെ എയര്‍ബാഗ് ഓപ്പണായി. വലിയ അപകടം ആണ് തലനാരിഴക്ക് ഒഴിവായത്. ആര്‍ക്കും ഒന്നും സംഭവിച്ചില്ല, ചെറിയ ചെറിയ പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. പടച്ചവന്‍ കാത്തതു കൊണ്ട് രക്ഷപെട്ടു. ഏകദേശം പത്തുലക്ഷം രൂപയുടെ പണി ആണ് വണ്ടിക്ക് കിട്ടിയത്. അത്രത്തോളം വലിയ അപകടമായിരുന്നു. ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നത് പടച്ചവന്‍ കാത്തു.

ഫോര്‍ച്യൂണര്‍ ആയതുകൊണ്ട് മാത്രമാണ്, അല്ലെങ്കില്‍ താന്‍ മയ്യത്ത് ആവുകയും ഇവര്‍ക്ക് എന്തെങ്കിലും ഒക്കെ സംഭവിക്കുകയും ചെയ്‌തേനെ. എനിക്ക് വേണമെങ്കില്‍ ചവിട്ടി പിടിക്കാമായിരുന്നു. പക്ഷെ ഞാന്‍ ബ്രേക്ക് ഇട്ടിരുന്നുവെങ്കില്‍ പുറകില്‍ ഇരിക്കുന്ന ആളുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചേനെ. ഇടിച്ച ഉടനെ വണ്ടിയില്‍ നിന്നും പുക വന്നു. പൊട്ടിത്തെറിച്ചു പോകുമോന്നുപോലും ഭയന്നു. ഡോര്‍ ഒന്നും തുറക്കാന്‍ പറ്റാതെ ഇരുന്നു പോയി, ഒരു വിധമാണ് ഞങ്ങള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങുന്നത്.

നമ്മള്‍ക്ക് എത്ര പൈസ ഉണ്ടോ ഉള്ളതുപോലെ ആര്‍ക്കെങ്കിലും സഹായം ചെയ്താല്‍ നമുക്ക് അത് ഗുണം ചെയ്യും. ഞാന്‍ അഞ്ചുനേരം നിസ്്കരിക്കുന്ന ആളൊന്നും അല്ല, പക്ഷെ ഞാന്‍ എന്നെകൊണ്ട് ആകുന്ന സഹായങ്ങള്‍ ചെയ്യാറുണ്ട്. അതാണ് ഞങ്ങള്‍ രക്ഷപെട്ടത്. തെറ്റായ വാര്‍ത്തകള്‍ ഇതേക്കുറിച്ച് വരാം. അതുകൊണ്ടാണ് ഇപ്പോള്‍ തന്നെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് കരുതിയതെന്നാണ് ബഷീര്‍ പറയുന്നത്.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X