ഭാര്യയുടെ സൗന്ദര്യത്തിനും മാറ്റമുണ്ടായി! വെളുക്കാന്‍ ബിബി ക്രീമുമായി ബഷീര്‍ ബഷി, മോഡലായി ഭാര്യമാരും

മോഡലും അഭിനേതാവുമായ ബഷീര്‍ ബഷി ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോട് കൂടിയാണ് ജനകീയനാവുന്നത്. മലയാളത്തിലെ ആദ്യ സീസണിലാണ് ബഷീര്‍ മത്സരിച്ചിരുന്നത്. ആ സമയം മുതല്‍ ബഷീറിന് രണ്ടു ഭാാര്യമാരുള്ളതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ ഭാര്യമാരുടെയും മക്കളുടെയും കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് താരമിപ്പോള്‍.

യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇതിന് പുറമേ ബിസിനസിലും സജീവമാണ് ബഷീര്‍. അതിലേറ്റവും ശ്രദ്ധേയമായത് നിറം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ബഷീര്‍ പുറത്തിറക്കിയ ക്രീമാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇതുമായി ബന്ധപ്പെട്ട വീഡിയോസുമായി താരങ്ങള്‍ വന്നതോടെ ആരാധകരും ത്രില്ലിലാണ്.

suhana-mashu

കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ ബഷീറും കുടുംബവും അവരുടെ പലവിധ ബിസിനസുകളെ പറ്റിയും പറഞ്ഞിരുന്നു. അതിലേറ്റവും ശ്രദ്ധേയമായത് ബ്യൂട്ടി ക്രീമാണ്. ബിബി ക്രീം എന്ന് പേരിട്ടിരിക്കുന്ന ക്രീമിന്റെ പരസ്യം ചെയ്യുന്നത് ബഷീറിന്റെ ഭാര്യമാരാണെന്നുള്ളതാണ് ശ്രദ്ധേയം. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ മുഖത്ത് തന്നെ പരീക്ഷണമായി ക്രീം തേക്കുകയും അതിലുണ്ടായ മാറ്റത്തെ കുറിച്ച് പറയുകയും ചെയ്തിരുന്നു. അതുപോലെ രണ്ടാമത്തെ ഭാര്യയും ഇതുപയോഗിക്കുന്നുണ്ട്.

തങ്ങളുടെ ക്രീം ഉപയോഗിക്കുന്നതിന് മുന്‍പുള്ള സുഹാനയുടെ മുഖവും അതിന് ശേഷം വന്ന മാറ്റത്തെ കുറിച്ചുമൊക്കെ പുതിയൊരു വീഡിയോയില്‍ താരങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ ബഷീറിന്റെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായിട്ടുള്ളവരുമൊക്കെ ഇതിന് പിന്തുണയുമായി വരികയും ചെയ്തു. എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ ഇതിന്റെ വിലയെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

suhana-mashu

ചിലര്‍ ഇതിന് റേറ്റ് കൂടുതലാണെന്നും എല്ലാവര്‍ക്കും വാങ്ങി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നുമൊക്കെ പറയുന്നുണ്ട്. എന്നാല്‍ പ്രൊഡക്ടിന്റെ ഗുണനിലവാരം അനുസരിച്ചുള്ള വിലയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായാലും ഭാര്യമാര്‍ തന്നെ ഉപയോഗിക്കുന്നു എന്ന തെളിവുമായി വന്നതോടെ ബഷീറിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഒപ്പം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരും കുറവല്ല.

നിറത്തിന്റെ പേരില്‍ ഇങ്ങനൊരു ബിസിനസിന് ഇറങ്ങേണ്ടതുണ്ടോ എന്നാണ് ചോദ്യം. കറുത്തിരുന്നാലെന്താണെന്നും അങ്ങനെയുള്ളവരെ പ്രത്യേകിച്ച് സ്വന്തം ഭാര്യയായ സുഹാനയെ പരിഹസിക്കുന്നതിന് സമാനമാണെന്നുമൊക്കെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഒരിക്കലും നിറം കൂട്ടാന്‍ വേണ്ടിയുള്ള ക്രീം എന്ന രീതിയില്‍ പരസ്യം ചെയ്യാനോ അങ്ങനൊരു സന്ദേശമോ ബഷീര്‍ നല്‍കുന്നില്ല.

മുഖത്തുണ്ടാവുന്ന സ്‌കിന്‍ ടാനും കറുത്ത പാടുകളുമൊക്കെ മാറി മുഖം ക്ലിയര്‍ ആവാനും മറ്റുമാണ് പ്രധാന ലക്ഷ്യമെന്നാണ് താരങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ ബഷീറിന് നിരന്തരം വിമര്‍ശനങ്ങള്‍ വരാറുള്ളത് കൊണ്ട് അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരകുടുംബം.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X