ബഷീറിന്‍റെ കഥകള്‍ ജീവിതം:അപര്‍ണ ഗോപിനാഥ്
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകള്‍ യഥാര്‍ത്ഥ മനുഷ്യ ജീവിതത്തിന്റെ പ്രതിഫലനം ആയിരുന്നെന്ന് അപര്‍ണ ഗോപിനാഥ്. ബഷീര്‍ കടന്നു പോയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ഇന്നും മലയാള സാഹിത്യത്തില്‍ ഏറെയിഷ്ടപ്പെടുന്ന എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണെന്നും അപര്‍ണ
കേരളത്തില്‍ ജീവിച്ച് പരിചയമില്ലെങ്കിലും അപര്‍ണയ്ക്ക് ബഷീറിനെയും ബഷീര്‍ കൃതികളെയും ഏറെയിഷ്ടമാണ്. ബഷീറിന്റെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തവയാണെന്നും അപര്‍ണ ഗോപിനാഥ്.

എബിസിഡി എന്ന ചിത്രത്തിലൂടെ നായികായായെത്തിയ അപര്‍ണ ബൈസിക്കിള്‍ തീവ്‌സ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2, ഹാപ്പി ജേര്‍ണി, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടി അഭിനയിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് അപര്‍ണ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്.


Click it and Unblock the Notifications