twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബേസിലും ദര്‍ശനയും ഒരുമിക്കുന്നു; ജയ ജയ ജയ ജയ ഹേയുടെ ടൈറ്റില്‍ ലുക്ക് പുറത്ത്

    |

    തീയേറ്ററുകളിൽ വൻ വിജയമായി മാറിയ ജാൻ -എ -മൻ എന്ന സിനിമക്ക് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഒരുക്കുന്ന പുതിയ ചിത്രത്തിന്റ ടൈറ്റിൽ ലുക്ക് ടോവിനോ തോമസ് പുറത്തിറക്കി.

    ' ജയ ജയ ജയ ജയ ഹേ ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിനു പരിചിതനായ വിപിൻ ദാസാണ്. ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോയും അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്.

    Darshana

    സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് നായക വേഷത്തിൽ എത്തുന്നത്. ജാൻ - എ - മന്നിലും ഒരു മുഖ്യ വേഷത്തിൽ ബേസിൽ അഭിനയിച്ചിരുന്നു. നായികയാകുന്നത് ദർശന രാജേന്ദ്രനാണ്. നിലവിൽ തീയേറ്ററുകളിൽ പ്രദർശനം വിജയം നേടുന്ന ഹൃദയം എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയത് ദർശനയാണ്. ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിശദ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വരുമെന്ന് അറിയുന്നു. വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

    പത്ത് കൊല്ലം പണിയെടുത്താലും ഹൃത്വിക്കിനെ കൊണ്ടാകില്ല! പരസ്യമായി കളിയാക്കി സല്‍മാന്റെ സഹോദരന്‍പത്ത് കൊല്ലം പണിയെടുത്താലും ഹൃത്വിക്കിനെ കൊണ്ടാകില്ല! പരസ്യമായി കളിയാക്കി സല്‍മാന്റെ സഹോദരന്‍

    Recommended Video

    മിന്നല്‍ മുരളി സെറ്റിലെ ഫോട്ടോയെന്ന് കരുതിയെങ്കില്‍ തെറ്റി, ടീം വീണ്ടും ഒന്നിക്കുന്നു | FilmiBeat

    'ആളത്രവെടിപ്പല്ല, കൂട്ടത്തിൽ കൂട്ടരുത്, അനുഭവം ഉണ്ട്'; കൊറോണ ബാധിച്ചതിനെ കുറിച്ച് വിധുപ്രതാപ്!'ആളത്രവെടിപ്പല്ല, കൂട്ടത്തിൽ കൂട്ടരുത്, അനുഭവം ഉണ്ട്'; കൊറോണ ബാധിച്ചതിനെ കുറിച്ച് വിധുപ്രതാപ്!

    Read more about: basil joseph
    English summary
    Basil Joseph and Darshana Rajendran Unites for Jaya Jaya Jaya Jaya He
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X