ബേസില്‍ ജോസഫിന് സജീവ് പാഴൂരിന്റെ തിരക്കഥ!! വീണ്ടും ബിജു മേനോനും വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സും

ബേസില്‍ ജോസഫിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തില്‍ വളരെ നിര്‍ണായകമായൊരു വേഷത്തില്‍ ബിജു മേനോന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ടൊവിനോ വാത്മികഗബ്ബി പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് വീണ്ടും എത്തുന്നു. ബിജുമേനോൻ നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന പടയോട്ടത്തിന്റെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥകൃത്തായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

biju menone

ബേസില്‍ ജോസഫിന്റെ ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തില്‍ വളരെ നിര്‍ണായകമായൊരു വേഷത്തില്‍ ബിജു മേനോന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ക്ലാമാക്സ് രംഗത്തിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടെതെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത ആ കഥാപാത്രത്തിന് ലഭിച്ചിരുന്നു.പടയോട്ടം ഗ്യാങ്‌സ്റ്റര്‍ കോമഡി ജോണറിലുള്ള ചിത്രമാണെങ്കില്‍ പുതിയ ചിത്രം മുഴുനീളം കോമഡിയാണെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്.

അഞ്ജലി മേനോന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സില്‍ സഹനിര്‍മ്മാതാക്കളായി എത്തിയ ബാനറാണ് സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. പിന്നീട് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, മോഹന്‍ലാല്‍ നായകനായ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നിവ ഇവർ ഒരുക്കിയിരുന്നു. ഇപ്പോഴിത വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X