ബേസില്‍ ജോസഫിന് ഇന്ന് വിവാഹം! കല്യാണ ദിവസം മമ്മുട്ടിയും ടൊവിനോയും കൊടുത്തത് കിടിലന്‍ സമ്മാനം!!
ബേസില്‍ ജോസ്ഫ് എന്ന് പറഞ്ഞാല്‍ ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന യുവസംവിധായകന്മാരില്‍ ഒരാളാണ്. വെറും രണ്ട് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തിരുന്നുള്ളു എങ്കിലും അത് രണ്ടും ഹിറ്റായി മാറിയതോടെ ബേസിലിന്റെ ശുക്രന്‍ തെളിഞ്ഞെന്ന് പറയാം. ഇന്ന് ചിങ്ങം ഒന്നിന് ബേസില്‍ ജോസഫ് വിവാഹിതനാകാന്‍ പോവുകയാണ്.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം സുല്‍ത്താന്‍ ബത്തേരി സെന്റ മേരീസ് ചെറിയ പള്ളിയിലാണ് നടക്കുന്നത്. അതിനിടെ കല്യാണ ദിവസം തനിക്ക് കിട്ടിയ വലിയൊരു സമ്മാനത്തെ കുറിച്ച് ബേസില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ബേസില്‍ പറയുന്നതിങ്ങനെ
നമസ്‌കാരം, ഇന്ന് ചിങ്ങം ഒന്ന്, എന്റെ കല്യാണം ആണ്. ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ടെന്ന് പറഞ്ഞുമാണ് ബേസില്‍ ജോസഫ് പോസ്റ്റിട്ടിരിക്കുന്നത്.

അടുത്ത സിനിമ
തന്റെ അടുത്ത സിനിമയില്‍ നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടന്‍ (ഉണ്ണി ആര്‍). നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്റ്‌മെന്റ്‌സിനു വേണ്ടി മുകേഷ് ആര്‍ മേത്തയാണ്. സി വി സാരഥി കൂടെ AVA പ്രൊഡക്ഷന്‍സിന് വേണ്ടി A.V അനൂപും ചേര്‍ന്ന് നിര്‍വഹിക്കുന്നു .

ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം..
ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം. കുറച്ചു തിരക്കുണ്ട്. പോയി കല്യാണം കഴിച്ചേച്ചും വരാം. പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാന്‍ എല്ലാവരും ഒന്ന് ആശംസിച്ചേരെ.

നല്ല ചെത്ത് ഫോട്ടോസ് വൈകിട്ട് തരാം
വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ എന്നും പറഞ്ഞാണ് ബേസില്‍ പോസ്റ്റ്് അവസാനിപ്പിക്കു
ന്നത്.

ബേസിലിന്റെ സിനിമ
വയനാട് സ്വദേശിയായ നവാഗത സംവിധായകനാണ് ബേസില്‍ ജോസ്ഫ്. ഹ്രസ്യ ചിത്രങ്ങളില്‍ നിന്ന് തിര എന്ന ചിത്രത്തിലെ അസിസ്റ്റന്‍ഡ് ഡയറക്ടറായിട്ടാണ് ബേസില്‍ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.

സംവിധാനവും അഭിനയവും
രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുന്നതിനൊപ്പം നാല് സിനിമകളില്‍ ചെറിയ വേഷങ്ങളിലൂയെ ബേസില്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കുഞ്ഞിരാമയണം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.

കുഞ്ഞിരാമായണം
വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, എന്നിവരെ പ്രധാന കഥാപാത്രമാക്കി നിര്‍മ്മിച്ച കുഞ്ഞിരാമായണം എന്ന സിനിമയായിരുന്നു ബേസില്‍ ആദ്യമായി സംവിധാനം ചെയ്തിരുന്നത്.

ഗോദ
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഗോദ. ടൊവിനോ തോമസ്, രഞ്ജി പണിക്കര്‍, വാമിഖ ഖബ്ബി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

ബേസിലിന്റെ പ്രണയം
എന്‍ജീനിയറിങ്ങിന് പഠിക്കുമ്പോളാണ് ജൂനിയറായിരുന്ന എലിസബത്ത് എന്ന കുട്ടിയുമായി ബേസില്‍ പ്രണയത്തിലാവുന്നത്. ആ പ്രണയം ഇന്ന് വിവാഹത്തിലേക്ക് എത്തിയിരിക്കുകയാണ്.

സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നു
വിവാഹം അടുത്ത് വരുന്നതിനാല്‍ കുറച്ച് നാള് സിനിമയില്‍ നിന്നും മാറി നില്‍ക്കാനായിരുന്നു ബേസിലിന്റെ തീരുമാനം. വിവാഹത്തിന് ശേഷം മാത്രമെ ബേസില്‍ തന്റെ അടുത്ത സിനിമയുടെ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളു എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ സിനിമയുടെ അറിയിപ്പ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു.


Click it and Unblock the Notifications











