ഓണ്‍ലൈനില്‍ എലിസബത്തിന്‌റെ എംബിഎ പഠനം! ആ ടീഷര്‍ട്ട് സത്യം വിളിച്ചുപറയുന്നുവെന്ന് ബേസില്‍

By Midhun Raj

കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ബേസില്‍ ജോസഫ്. ബേസിലിന്റെ ആദ്യ രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ടൊവിനോ തോമസിനെ നായകനാക്കിയുളള മിന്നല്‍ മുരളിയാണ് ബേസില്‍ ജോസഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ. ലോക് ഡൗണ്‍ കാരണം സിനിമയുടെ ഷൂട്ടിംഗും നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ലോക് ഡൗണ്‍ സമയത്ത് മറ്റു താരങ്ങളെ പോലെ ബേസിലും വീട്ടില്‍ തന്നെയാണ്. സംവിധായകന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

basil-joseph

ഭാര്യ എലിസബത്ത് ഓണ്‍ലൈന്‍ വഴി തന്റെ എംബിഎ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ബേസില്‍ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. എലി അവളുടെ എംബിഎ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നു. അവളുടെ ടീഷര്‍ട്ട് പറയുന്നു. സത്യം എന്തെന്ന്, എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന സലീം കുമാറിന്റെ സിനിമാ ഡയലോഗാണ് എലിസബത്തിന്റെ ടീഷര്‍ട്ടില്‍ കാണാന്‍ കഴിയുക.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ബേസില്‍ ജോസഫും എലിസബത്തും. 2017ലായിരുന്നു ഇവരുടെ വിവാഹം. സംവിധാനത്തിന് പുറമെ മലയാളത്തില്‍ അഭിനേതാവായും തിളങ്ങിയ താരമാണ് ബേസില്‍ ജോസഫ്. സഹനടനായുളള വേഷങ്ങളില്‍ നിരവധി സിനിമകളില്‍ സംവിധായകന്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളായ ലവ് ആക്ഷന്‍ ഡ്രാമ, മനോഹരം, കെട്ട്യോളാണ് എന്റെ മാലാഖ, ഗൗതമന്റെ രഥം തുടങ്ങിയ സിനിമകളിലെല്ലാം ബേസില്‍ ജോസഫ് അഭിനയിച്ചിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ബേസില്‍ ജോസഫ് ശ്രദ്ധേയനായത്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി തുടക്കം കുറിക്കുകയായിരുന്നു. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് മിന്നല്‍ മുരളി. വയനാട്ടിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നടന്നത്. ടൊവിനോ തോമസ് നാടന്‍ സൂപ്പര്‍ ഹീറോയായി വേഷമിടുന്ന ചിത്രമാണിത്.

More from Filmibeat

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X