ഡാന്‍സും പാട്ടുമായി ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ആഘോഷം! വൈറലായി ചിത്രങ്ങള്‍! കാണൂ

By Midhun Raj

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍ ജോസഫ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബേസിലിന്റെതായി പുറത്തിറങ്ങിയ ഗോദ എന്ന ചിത്രവും തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടുകയുണ്ടായി. ടൊവിനോ തോമസ് നായകവേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്ത വര്‍ഷത്തെ മികച്ച എന്റര്‍ടെയ്‌നറുകളിലൊന്നായും മാറി.

സംവിധാനത്തിനു പുറമെ അഭിനേതാവായും മലയാളത്തില്‍ തിളങ്ങിയിരുന്നു ബേസില്‍. അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ബേസിലിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നു. ബേസില്‍ ജോസഫിന്റെതായി പുറത്തിറങ്ങിയ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രങ്ങള്‍ സംവിധായകന്‍ തന്നെയായിരുന്നു ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരുന്നത്.

ബേസിലിന്റെ പിറന്നാള്‍

ബേസിലിന്റെ പിറന്നാള്‍

വിനീത് ശ്രീനിവാസന്റെ മനോഹരം ലൊക്കേഷനില്‍ വെച്ചായിരുന്നു ബേസില്‍ ജോസഫ് ഇത്തവണ പിറന്നാല്‍ ആഘോഷിച്ചത്. ചിത്രങ്ങള്‍ ബേസില്‍ തന്നെയാണ് പുറത്തുവിട്ടിരുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു സംവിധായകന്‍ എത്തിയിരുന്നത്. ബേസില്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും സംവിധായകന്‍ വികെ പ്രകാശും ഒപ്പമുണ്ടായിരുന്നു.

മനോഹരം ലൊക്കേഷനില്‍

മനോഹരം ലൊക്കേഷനില്‍

വിനീതിനും ടീമിനുമൊപ്പം പാട്ടും പാടിയും ഡാന്‍സ് കളിച്ചുമായിരുന്നു ബേസിലിന്റെ ആഘോഷം. ഒപ്പം ചിത്രങ്ങളില്‍ മൂന്ന് പിറന്നാള്‍ കേക്കുകള്‍ നിരത്തി വെച്ചതായും കാണാം. ഹാപ്പി ബെര്‍ത്ത്‌ഡേ 'ഷൂ'ട്ടിംഗ് ഭാസി എന്നാണ് ഒരു കേക്കില്‍ എഴുതിയിരിക്കുന്നത്. മനോഹരത്തിന്റെ സെറ്റില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നത്.

ഓര്‍മ്മയുണ്ടോ ഈ മുഖത്തിന് ശേഷം

ഓര്‍മ്മയുണ്ടോ ഈ മുഖത്തിന് ശേഷം

അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും നായകവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് മനോഹരം. ഓര്‍മ്മയുണ്ടോ ഈ മുഖത്തിന് ശേഷം അന്‍വര്‍ സാദിഖ് വിനീതിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിനിമയില്‍ വിനീത് ശ്രീനിവാസനൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് ബേസില്‍ ജോസഫും എത്തുന്നത്.

താരനിര

താരനിര

ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ധിഖി, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എകെയും ചേര്‍ന്ന് മനോഹരം നിര്‍മ്മിക്കുന്നു.

മിന്നല്‍ മുരളി

മിന്നല്‍ മുരളി

മനോഹരത്തിനു പുറമെ ആസിഫ് അലിയുടെ കക്ഷി അമ്മിണിപ്പിളള, മറിയംവന്ന് വിളക്കൂതി എന്നീ ചിത്രങ്ങളിലും ബേസില്‍ ജോസഫ് അഭിനയിച്ചിരുന്നു. കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം മിന്നല്‍ മുരളി എന്ന സിനിമയുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ടൊവിനോ തോമസ് തന്നെ നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X