നാറ്റിച്ചു...പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു! ടൊവിനോയുടെ ആശംസയ്ക്ക് മറുപടിയുമായി ബേസില്‍

By Midhun Raj

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കുഞ്ഞിരാമായണത്തിന് പിന്നാലെ ഗോദ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ ഇറങ്ങിയ മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഗോദ. ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ബേസിലിന്റെ രണ്ടാം ചിത്രവും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

tovino-basil

ഗോദയ്ക്ക് പിന്നാലെ ടൊവിനോയും ബേസിലും വീണ്ടുമൊന്നിക്കുന്ന മിന്നല്‍ മുരളി അണിയറയില്‍ ഒരുങ്ങുകയാണ്. ടൊവിനോ നാടന്‍ സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്ന സിനിമ വയനാട്ടിലായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. ലോക് ഡൗണിന് പിന്നാലെയാണ് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗും നിര്‍ത്തിവെച്ചത്. അതേസമയം ബേസില്‍ ജോസഫിന്റെ ജന്മദിനത്തില്‍ ടൊവിനോ തോമസ് പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബേസിലിന് മറക്കാന്‍ പറ്റാത്ത ഒരു സമ്മാനമാണ് ടൊവിനോ നല്‍കിയിരിക്കുന്നത്. ആക്ഷന്‍ പറയുമ്പോഴും പഴംപൊരി മുഖ്യം ബിഗിലെ എന്ന വാചകം മറക്കാത്ത സംവിധായകന്റെ വീഡിയോ ആണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ബേസില്‍ ജോസഫ് എത്തിയിരുന്നു. നാറ്റിച്ചു പട്ട ഛാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു എന്നായിരുന്നു ബേസില്‍ ജോസഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബേസിലിന് കമന്റിന് മറുപടിയുമായി ടൊവിനോ തോമസും എത്തിയിരുന്നു. നീ കിടുവാണ് , പൊളിയാണ്, അന്യായമാണ് എന്നാണ് ടൊവിനോ കുറിച്ചത്.

നാല് ഭാഷകളില്‍ മിന്നല്‍ മുരളി റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. നാടന്‍ സൂപ്പര്‍ഹീറോ പരിവേഷം നല്‍കി നായകനെ അവതരിപ്പിക്കുന്നതാണ് ഈ സിനിമ. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹ ബാബു, മാസ്റ്റര്‍ വസീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യൂ എന്നിവരുടേതാണ് തിരക്കഥ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മിന്നല്‍ മുരളി പുറത്തിറങ്ങും.

More from Filmibeat

Read more about: basil joseph tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X