കല്യാണം കഴിഞ്ഞപ്പോ ആ ഫ്‌ളോ അങ്ങ് പോയി! മെഗാസ്റ്റാറിനൊപ്പമുളള ചിത്രത്തെക്കുറിച്ച് ബേസില്‍ ജോസഫ്
മലയാളത്തില്‍ കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ബേസില്‍ ജോസഫ്. ആദ്യ സിനിമയുടെ വിജയം ബേസിലിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. കുഞ്ഞിരാമായണത്തിന് ശേഷമിറങ്ങിയ ഗോദ എന്ന സിനിമയും സംവിധായകന്റെതായി തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. ഗോദയ്ക്ക് ശേഷം സിനിമ സംവിധാനം ചെയ്തില്ലെങ്കിലും അഭിനേതാവായി മലയാളത്തില്‍ സജീവമാകുകയായിരുന്നു നടന്‍.

രണ്ടു വര്‍ഷം മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാനായി ബേസില്‍ ജോസഫ് തീരുമാനിച്ചിരുന്നു. ചിങ്ങം ഒന്നിന് തന്റെ വിവാഹ ദിവസമായിരുന്നു മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണെന്ന് സംവിധായകന്‍ അറിയിച്ചത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ മമ്മൂക്ക നായകനാവുന്ന ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തില്‍ മെഗാസ്റ്റാറിനൊപ്പം ടൊവിനോ തോമസും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍
മുകേഷ് ആര്‍ മെഹ്ത്ത, സിവി സാരഥി തുടങ്ങിയവരും എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കാനിരുന്നത്. ഗോദയുടെ വന്‍വിജയത്തിന് ശേഷമാണ് ബേസില്‍ ജോസഫില്‍ നിന്നും ഈ പ്രഖ്യാപനം ഉണ്ടായത്. സിനിമ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങളൊന്നും പിന്നീട് പുറത്തിറങ്ങിയിരുന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ചിങ്ങം ഒന്ന് എത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ച് തിരക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

മെഗാസ്റ്റാറിനൊപ്പമുളള സിനിമയെക്കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ ബേസില്‍ ജോസഫ് നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയമായിരുന്നത്. ആ ചിത്രത്തിന് എന്ത് സംഭവിച്ചു, നടക്കാന്‍ സാധ്യത ഉണ്ടോ എന്നുളള ചോദ്യത്തിന് മറുപടിയായി കല്യാണം കഴിഞ്ഞപ്പോ ആ ഫ്‌ളോ അങ്ങ് പോയി ബ്രോ എന്ന് ബേസില്‍ ജോസഫ് പറയുന്നു. ഇനിയിപ്പോ മിന്നല്‍ മുരളി എന്ന സിനിമ ആണ് അടുത്തതായി ചെയ്യാന്‍ പോകുന്നത്. അത് ഡിസംബറിലാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ബേസില്‍ പറഞ്ഞു.

അതേസമയം ഗോദയുടെ വന്‍വിജയത്തിന് ശേഷമാണ് ടൊവിനോയ്‌ക്കൊപ്പം ബേസില്‍ ജോസഫ് വീണ്ടുമൊന്നിക്കുന്നത്. ഗുസ്തിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഗോദ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച സിനിമയായിരുന്നു. ഗോദ പോലെ മിന്നല്‍ മുരളിയും വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം തന്നെ കാത്തിരിക്കുന്നത്. ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനമായിരുന്നു മിന്നല്‍ മുരളി സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മിന്നല്‍ മുരളിയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ അഭിനേതാവായി നിരവധി സിനിമകളില്‍ ബേസില്‍ ജോസഫ് അഭിനയിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളായ വൈറസ്, കക്ഷി അമ്മിണിപിളള എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ ബേസില്‍ ജോസഫ് അഭിനയിച്ചിരുന്നു. ഇനിയും അണിയറയില്‍ ഒരുങ്ങുന്ന സിനിമകളില്‍ സംവിധായകന്‍ അഭിനയിക്കുന്നുണ്ട്.

പതിനെട്ടാം പടി എന്ന ചിത്രമായിരുന്നു മെഗാസ്റ്റാറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. പതിനെട്ടാം പടിക്ക് ശേഷം ഗാനഗന്ധര്‍വ്വന്‍, ഷൈലോക്ക് , മാമാങ്കം തുടങ്ങി നിരവധി സിനിമള്‍ സൂപ്പര്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ ഓണം റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം. ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നത്. മെഗാസ്റ്റാറിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് മാമാങ്കം. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം നാല് ഭാഷകളിലാണ് തിയ്യേറ്റുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











