ടൊവിനോയെ സൂപ്പർ ഹീറോയാക്കി ബേസിൽ!! ഇത് നാടനെന്ന് താരം, ബേസിലിന്റെ പിറന്നാൾ സമ്മാനം കലക്കി
താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം
നടൻ ടൊവിനോ തോമസിന്റെ കരിയറിൽ വലിയ ഹൈക്ക് കൊടുത്ത ചിത്രമായിരുന്നു ബേസിൽ ജോസഫിന്റെ ഗോദ. പഞ്ചഗുസ്തിയെ പ്രമേയമാക്കി 2017ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ടൊവിനോ- ബേസിൽ ജോസഫ് ടീം വീണ്ടും ഒന്നിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. മിന്നൽ മുരളി എന്നാണ് ചിത്രത്തിന്റ് പേര്.

എല്ലാവർക്കും നമസ്കാരം . കുഞ്ഞിരാമായണത്തിനും ഗോദക്കും ശേഷം പുതിയ ഒരു ചിത്രവുമായി ഞങ്ങൾ ഇതാ വീണ്ടുമെത്തുകയാണ് .ഒരു സൂപ്പർഹീറോ ചിത്രമാണ് ഇത്തവണ .ഇന്നത്തെ ബെർത്തി ഡേ ബോയ് ' , പ്രിയ സുഹൃത്ത് ടൊവിനോ ആണ് ഞങ്ങടെ സൂപ്പർഹീറോ . ബാംഗ്ലൂർ ഡേയ്സ് , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ,പടയോട്ടം തുടങ്ങിയ സിനിമകൾ നിർമിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ ശ്രീമതി സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത് . മറ്റു കാസ്റ്റ് ആൻഡ് ക്രൂ വിവരങ്ങൾ വഴിയേ അറിയിക്കാം . അപ്പൊ മിന്നൽ മുരളിയുടെ കളികൾ ഇവിടെ തുടങ്ങുന്നു . കൂടെയുണ്ടാവണം എല്ലാവരും- ബോസിൽ ഫേസ് ബുക്കിൽ കുറിച്ചു. കൂടാതെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്.
ബേസിലിന്റെ മിന്നൽ മുരളിയെ കുറിച്ച് ടൊവിനോയും പ്രതികരിച്ചിട്ടുണ്ട്. അങ്ങനെ 'ഗോദ'ക്കു ശേഷം ഞാനും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു . ഇത്തവണ ഒരു നാടൻ സൂപ്പർഹീറോ പടം ആണ് .'മിന്നൽ മുരളി' സോഫിയ പോൾ ആണ് നിർമ്മാണം .കൂടുതൽ വിശേഷങ്ങൾ വഴിയേ വരുന്നുണ്ട് .കൊറേ അധികം പണിയുണ്ട് ചെയ്തു തീർക്കാൻ . പക്ഷെ അധികം വൈകില്ലൃ- ടൊവിനെ കുറിച്ചു. യൂത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ


Click it and Unblock the Notifications











