twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയരാജ് ചിത്രം ഭയാനകത്തിന് അന്താരാഷ്ട്ര പുരസ്‌കാരം! മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ് പ്രവീണ്‍

    By Midhun Raj
    |

    ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കാരം. ബെയ്ജിങില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് പുരസ്‌കാര നേട്ടം. ചലച്ചിത്ര മേളയില്‍ മികച്ച ഛായാഗ്രാഹകനുളള പുരസ്‌കാരമാണ് ഭയാനകം സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ നിഖില്‍ എസ് പ്രവീണാണ് വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

    മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ എത്തും!മെഗാസ്റ്റാറിന്റെ മൂന്ന് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് ഗുഡ്വില്‍മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ എത്തും!മെഗാസ്റ്റാറിന്റെ മൂന്ന് ചിത്രങ്ങള്‍ പ്രഖ്യാപിച്ച് ഗുഡ്വില്‍

    സംവിധായകന്‍ ജയരാജ് തന്നെയായിരുന്നു നിഖിലിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നത്. തകഴി ശിവശങ്കരപ്പിളളയുടെ പ്രശസ്ത മലയാള നോവലായ കയറിലെ രണ്ട് അധ്യായങ്ങളെ ആസ്പദമാക്കി കൊണ്ടായിരുന്നു സംവിധായകന്‍ ഭയാനകം അണിയിച്ചൊരുക്കിയത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രം ജയരാജിന്റെ നവരസ പരമ്പരയിലെ അടുത്ത ചിത്രം കൂടിയാണ്.

    bayanakam team

    ചിത്രത്തില്‍ പോസ്റ്റ്മാനായി രണ്‍ജി പണിക്കരാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. ആശാ ശരത്ത് നായികയായി എത്തിയ ചിത്രത്തില്‍ വാവച്ചന്‍, കുമരകം വാസുദേവന്‍,സബിത ജയരാജ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകന്‍,തിരക്കഥ,ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ ഭയാനകത്തിന് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. കൂടാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംഗീത സംവിധായകന്‍,മികച്ച കളറിസ്റ്റ് തുടങ്ങി വിഭാഗങ്ങളിലും സിനിമയ്ക്ക് അവാര്‍ഡുകള്‍ ലഭിച്ചു.

    ഇതില്‍ ബാഗും തൂക്കി എങ്ങോട്ടും പോകുന്നില്ല, ബൈക്കുമില്ല'; ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍ വൈറല്‍!ഇതില്‍ ബാഗും തൂക്കി എങ്ങോട്ടും പോകുന്നില്ല, ബൈക്കുമില്ല'; ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍ വൈറല്‍!

    മധുരരാജയ്ക്ക് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍! വൈറലായി വീഡിയോ! കാണൂമധുരരാജയ്ക്ക് പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍! വൈറലായി വീഡിയോ! കാണൂ

    English summary
    bayanakam movie got international award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X