അവര്‍ക്കിടയില്‍ പ്രശ്‌നം തുടങ്ങിയിട്ട് നാല് വര്‍ഷമായി, ജി.വി പ്രകാശ്-സൈന്ധവി ഡിവോഴ്‌സിന് പിന്നില്‍
സംഗീത സംവിധായകനും ഗായകനും നടനുമായി ജി വി പ്രകാശിന്റെ വിവാഹ മോചന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹ ശേഷം സിനിമയില്‍ നടനായി അരങ്ങേറിയ വ്യക്തിയാണ് ജിവി പ്രകാശ്. നാല് വര്‍ഷത്തോളമായി ജി. വി പ്രകാശിനും ഭാര്യയ്ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് സിനിമാ നടന്‍ ബയില്‍വന്‍ രംഗനാഥന്‍ പറയുന്നത്.
ജി. വി പ്രകാശ് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ട് തുടങ്ങിയ പ്രണയമാണ്. തൊട്ടടുത്ത് ഇരുന്ന പെണ്‍കുട്ടിയെയാണ് ജി. വി പ്രകാശ് പ്രണയിക്കുന്നത്. രണ്ട് പേരും രണ്ട് മതത്തിലും ജാതിയിലും പെട്ടവരാണ്. സൈന്ധവിയുടെ കുടുംബം ഓര്‍ത്തഡോക്‌സ് കുടുംബമായിരുന്നു. അതുകൊണ്ട് തന്നെ ജി വി പ്രകാശുമായുള്ള വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.

ജി വി പ്രകാശും ആ സമയം ആയപ്പോഴേക്കും അറിയപ്പെടുന്ന മ്യൂസിക് ഡയറക്ടര്‍ ആയിട്ടുണ്ടായിരുന്നു എന്നാണ് ബയില്‍വന്‍ രംഗനാഥന്‍ പറയുന്നത്. വിവാഹത്തിന് ശേഷമാണ് അഭിനയിക്കാന്‍ തുടങ്ങുന്നത്. സൈന്ധവിക്ക് ജി. വി പ്രകാശിന് മേല്‍ സംശയം വന്നുതുടങ്ങി. ജി വി പ്രകാശ് കുറേ സിനിമകളില്‍ കുറേ നടിമാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ തുടങ്ങി.
ഈ നായികമാരുള്ള കെമിസ്ട്രിയെ കുറിച്ചൊക്കെ പത്രങ്ങളില്‍ എഴുതും. വീട്ടിലിരിക്കുന്ന ഭാര്യയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം എന്നൊക്കെ അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ വരെ ചോദിക്കും. ഇത്തരത്തില്‍ നാല് വര്‍ഷം മുമ്പ് തന്നെ സൈന്ധവിക്കും ജി വി പ്രകാശിനുമിടയില്‍ പ്രശ്‌നങ്ങള്‍ വന്ന് തുടങ്ങി.
എ ആര്‍ റഹ്‌മാന്റെ സഹോദരിയുടെ മകനാണല്ലോ ജി വി പ്രകാശ്. അതുകൊണ്ട് തന്നെ റഹ്‌മാനും ഇടയില്‍ സംസാരിച്ചിരുന്നു. അഭിനയം നിര്‍ത്തിയിട്ട് പാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍. എന്നാല്‍ റഹ്‌മാന്‍ തനിക്ക് ഗോഡ് ഫാദറാണ്. അദ്ദേഹം പറയുന്നതൊക്കെ കേള്‍ക്കും എന്നാല്‍ ഇത് കേള്‍ക്കാന്‍ പറ്റിയില്ലെന്നാണ് പ്രകാശ് റഹ്‌മനോട് പറഞ്ഞതെന്നും ബയില്‍വന്‍ രംഗനാഥന്‍ പറയുന്നു.
സൈന്ധവി തനിക്ക് മകളെ പോലൊയാണ്. ഒരു മകള്‍ കൂടിയുണ്ട്. ഈ സാഹചര്യത്തില്‍ ഡിവോഴ്‌സ് ആവാതിരുന്നെങ്കില്‍ എന്നാണ് താനും ആഗ്രഹിക്കുന്നത്. സംശയം ഒക്കെ മാറ്റി വെച്ച് തുറന്ന മനസോട് കൂടി നിന്നാല്‍ സൈന്ധവിക്ക് ജി വി പ്രകാശിനൊപ്പം ജീവിക്കാം എന്നും അദ്ദേഹം പറയുന്നു.

ജിവി പ്രകാശിനൊപ്പം താന്‍ ചില സിനിമകള്‍ ഒക്കെ ചെയ്തിട്ടുണ്ട്. നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്. ചില ഷോട്ടുകള്‍ ഒക്കെ കഴിയുമ്പോള്‍ ചോദിക്കും ശരിക്കും എങ്ങനെയുണ്ട് ചെയ്തത് എന്നൊക്കെ. രണ്ട് പേരും തമ്മില്‍ പിരിയരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞു.
11 വര്‍ഷമായുള്ള വിവാഹ ബന്ധമാണ് വേര്‍പെടുത്തുന്നതാ ഇരുവരും സോഷ്യല്‍ മീഡിയയില്‍ കൂടി കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ വിവാഹ മോചനത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇരുവരും അറിയിച്ചിട്ടില്ല. രണ്ട് പേരുടെയും നല്ലതിനും പരസ്പര ബഹുമാനം കാത്ത് സൂക്ഷിക്കുന്നതിനുമായാണ് വിവാഹ മോചനം എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications