നസ്രിയയും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രം!'കൂടെ' തേടി എത്തിയ അംഗീകാരത്തെ കുറിച്ച് അഞ്ജലി മേനോന്‍
ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് കൂടെ. പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഫാമിലി എന്റര്‍ടെയിനറായിട്ടാണ് ഒരുക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സിനിമ തേടി പുതിയ അംഗീകാരങ്ങള്‍ എത്തിയിരിക്കുകയാണ്. കൂടെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച സൗണ്ട് എന്‍ജീനിയര്‍ ബെയിലന്‍ ഫോന്‍സികയ്ക്ക് ഓഡിയോ പോസ്റ്റ് പ്രൊഡക്ഷനില്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ റെക്കോര്‍ഡിംഗ് ആര്‍ട്ട് അക്കാദമി (IRAA) യാണ് ബെയ്‌ലന് അംഗീകാരം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന് ആശംസകളുമായി സംവിധായിക അഞ്ജലി മേനോനും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പില്‍ ബെയ്‌ലന്റെ വര്‍ക്കിനെ കുറിച്ചും അഞ്ജലി വ്യക്തമാക്കി. ബെയ്‌ലന് മാത്രമല്ല സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഞ്ജലി മേനോന്‍ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

'കൂടെയിലൂടെ ബെയ്‌ലന്‍ ഇത്തരെമാരു അംഗീകാരം നേടിയെന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു കൂടെയുടെ വിജയത്തിന് വേണ്ടി വലിയൊരു സംഭാവന ചെയ്തിരുന്നത്. നമ്മുടെ ഇന്ദ്രിയങ്ങളെ അത് യഥാര്‍ഥ്യമാക്കുന്നു. ഒരിക്കല്‍ കൂടി എല്ലാ ടീമാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍' എന്നുമാണ് അഞ്ജലി മേനോന്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു കൂടെ തിയറ്ററുകളിലേക്ക് എത്തുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ ഗംഭീര മടങ്ങി വരവായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഒരു കിടിലന്‍ കുടുംബ ചിത്രമായി വന്ന കൂടെ യില്‍ മാലാപാര്‍വ്വതി, രഞ്ജിത്ത്, റോഷന്‍ മാത്യു തുടങ്ങി വേറെയും താരങ്ങള്‍ അണിനിരന്നിരുന്നു.


Click it and Unblock the Notifications











