15 ലക്ഷം മാത്രം വാങ്ങി പൃഥ്വി അഭിനയിച്ച ചിത്രം, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്
പൃഥ്വിരാജ്-ഡോ ബിജു കൂട്ടുകെട്ടില്‍ 2011ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമാണ് വീട്ടിലേക്കുളള വഴി. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയില്‍ പൃഥ്വിക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, മാളവിക, മാസ്റ്റര്‍ ഗോവര്‍ദ്ധന്‍, ധന്യ മേരി വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടത്. കൂടാതെ മികച്ച മലയാള ചിത്രത്തിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരവും സിനിമയ്ക്ക് ലഭിച്ചു.
സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം
മാടമ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മ്മാതാവ് ബിസി ജോഷിയാണ് വീട്ടിലേക്കുളള വഴി നിര്‍മ്മിച്ചത്. അതേസമയം വീട്ടിലേക്കുളള വഴി സിനിമയ്ക്കായി പൃഥ്വിരാജ് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിസി ജോഷി മനസുതുറന്നത്. ഒപ്പം ഫഹദ് ഫാസിലിനൊപ്പമുളള അനുഭവവും അദ്ദേഹം പങ്കുവെച്ചു.

'പൃഥ്വിരാജിനെ വെച്ച് ആ സിനിമ ചെയ്തത് കുറച്ച് സാറ്റ്ലൈറ്റ് റൈറ്റ് എങ്കിലും കിട്ടുന്നതിന് വേണ്ടി ആയിരുന്നു എന്ന് ബിസി ജോഷി പറയുന്നു. സാറ്റ്ലൈറ്റ് കിട്ടണമെങ്കില്‍ ഏതെങ്കിലും ആര്‍ട്ടിസ്റ്റില്ലാതെ കിട്ടത്തില്ല. അന്ന് ഒരു കോടി പത്ത് ലക്ഷം സാറ്റ്ലൈറ്റ് റൈറ്റ് കിട്ടി. സൂര്യ ടിവിയാണ് സിനിമ വാങ്ങിയത്. രാവണന്‍ എന്ന സിനിമയുടെ സമയത്താണ് ഡോ ബിജു പൃഥ്വിരാജിനോട് കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട പൃഥ്വി സിനിമ ചെയ്യാമെന്ന് പറഞ്ഞു'.

'പൃഥ്വിരാജിന് വളരെ കുറച്ച് പൈസയെ കൊടുത്തുളളൂ. 15 ലക്ഷം രൂപ മാത്രമാണ് വാങ്ങിയത്, അത്ര മതിയെന്ന് പൃഥ്വി പറഞ്ഞു. അദ്ദേഹം വളരെ കുറച്ച് പൈസയേ മേടിച്ചൂളളൂ. ഒരു അവാര്‍ഡ് ഫിലിം ചെയ്യുക എന്നത് വേറൊരു രീതിയിലാണ് എടുത്തത് പുളളി. അവാര്‍ഡ് ഫിലിം അല്ലെ, അത് എല്ലാവര്‍ക്കും പ്രയോജനമല്ലെ. ഇന്റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കുന്നതല്ലെ. പതിനാറ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്', നിര്‍മ്മാതാവ് പറയുന്നു.

'വീട്ടിലേക്കുളള വഴി ഷൂട്ട് ചെയ്ത സ്ഥലമെല്ലാം ഒരു വര്‍ഷത്തിന് ശേഷം പൂര്‍ണമായും വെളളപ്പൊക്കത്തില്‍ ഇല്ലാതായി. ഞങ്ങള് ഷൂട്ട് ചെയ്ത സ്ഥലം പൂര്‍ണമായി ഇല്ലാതായി. പൃഥ്വിരാജ് നന്നായി സഹകരിച്ച ചിത്രമായിരുന്നു അത്. ക്യാമറ വരെ തോളില്‍ എടുത്ത് പൃഥ്വി നടന്നു. ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണനെ നടന്‍ സഹായിച്ചു. മലയാള സിനിമയില്‍ സിങ്ക് സൗണ്ട് ആദ്യമായിട്ട് ഞങ്ങളുടെ പടത്തിലാണ് വന്നതെന്നും', ബിസി ജോഷി പറഞ്ഞു.
Recommended Video

'പൃഥ്വിരാജ് വിവാഹത്തിന് വിളിച്ചു. എനിക്ക് ഒരു മെസേജ് അയച്ചു. അങ്ങനെ അടുപ്പമുളളവരൊക്കെ ഇപ്പോഴും മലയാളത്തിലുണ്ട്. ഫഹദ് ഫാസില്‍ എന്റെ പ്രമാണി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. നസ്രിയയും അതിലുണ്ട്. ഫഹദിന് സ്‌നേഹമുണ്ട്. ഫഹദ് കൊല്ലത്ത് വന്നയുടനെ എന്നെ വിളിച്ച് കാണണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോയി. ചിലരൊക്കെ അങ്ങനെ ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല, ഫഹദിന് അന്ന് എന്തോ എന്നെ കാണണമെന്ന് തോന്നി. ഞാന്‍ വഴിയല്ലെ രണ്ടാമത് സിനിമയില്‍ വന്നത് അത് മനസില്‍ തോന്നികാണും. പിന്നെ ഞാന്‍ ഒരു പുതിയ പ്രൊഡ്യൂസറായത് കൊണ്ട് എന്നെ വലിയ കാര്യമായിരുന്നു', അഭിമുഖത്തില്‍ നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











