ഇന്ദുലേഖയുടെ കേസ്: മമ്മൂട്ടി കോടതിയില്‍ ഹാജരാകണം, 50,000 നഷ്ടപരിഹാരം നല്‍കണോ?

By Aswini

പരസ്യത്തില്‍ അഭിനയിച്ച താരങ്ങളൊക്കെ ഇപ്പോള്‍ വെട്ടിലാകുകയാണ്. മാഗി ന്യൂഡില്‍സും നിറപറയുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ സൗന്ദര്യ വര്‍ധക വസ്തുക്കളിലേക്കാണ് കേസ് പോകുന്നത്. മമ്മൂട്ടി അഭിനയിച്ച ഇന്ദുലേഖ പരസ്യത്തിനെതിരെ വയനാട് സ്വദേശി നല്‍കിയ പരാതിയില്‍ നടന്‍ ഇപ്പോള്‍ കോടതി കയറേണ്ടി വരും.

വയനാട് സ്വദേശിയായ ചാത്തുവാണ് ഇന്ദുലേഖ ഉപയോഗിച്ചിട്ട് തന്റെ സൗന്ദര്യം കൂടുന്നില്ലെന്ന് പറഞ്ഞ് വയനാട് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കോടതി സെപ്റ്റംബര്‍ 22 ന് മമ്മൂട്ടിയോട് ഹാജരാകാന്‍ ഉത്തരവിട്ടു.

മമ്മൂട്ടിയുടെ പരസ്യം

ഇന്ദുലേഖയുടെ കേസ്: മമ്മൂട്ടി കോടതിയില്‍ ഹാജരാകണം, 50,000 നഷ്ടപരിഹാരം നല്‍കണോ?

64 കാരനായ മമ്മൂട്ടിയുടെ യൗവ്വന രഹസ്യം അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അപ്പോഴാണ് ഇന്ദുലേഖ വൈറ്റ് സോപ്പാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് പറഞ്ഞ് മമ്മൂട്ടി എത്തുന്നത്.

പരസ്യത്തിന്റെ വാഗ്ദാനം

ഇന്ദുലേഖയുടെ കേസ്: മമ്മൂട്ടി കോടതിയില്‍ ഹാജരാകണം, 50,000 നഷ്ടപരിഹാരം നല്‍കണോ?

ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം നിങ്ങളെ തേടിയെത്തുമെന്നാണ് പരസ്യത്തില്‍ മമ്മൂട്ടി നല്‍കുന്ന വാഗ്ദാനം.

സൗന്ദര്യം കൂടിയില്ല

ഇന്ദുലേഖയുടെ കേസ്: മമ്മൂട്ടി കോടതിയില്‍ ഹാജരാകണം, 50,000 നഷ്ടപരിഹാരം നല്‍കണോ?

എന്നാല്‍ ഈ സോപ്പ് ഉപയോഗിച്ചിട്ടും തന്റെ സൗന്ദര്യം കൂടിയില്ലെന്ന് പറഞ്ഞാണ് ചാത്തു എന്നയാള്‍ വയനാട് ഉപഭോക്തൃ കോടതിയില്‍ മമ്മൂട്ടിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

 മമ്മൂട്ടി ഹാജരാകണം

ഇന്ദുലേഖയുടെ കേസ്: മമ്മൂട്ടി കോടതിയില്‍ ഹാജരാകണം, 50,000 നഷ്ടപരിഹാരം നല്‍കണോ?

പരാതി സ്വീകരിച്ച കോടതി മമ്മൂട്ടിയോടും പരസ്യ കമ്പനി പ്രതിനിധികളോടും സെപ്റ്റംബര്‍ 22 ന് ഹാജരാകാന്‍ ഉത്തരവിട്ടു.

നഷ്ടപരിഹാരം വേണം

ഇന്ദുലേഖയുടെ കേസ്: മമ്മൂട്ടി കോടതിയില്‍ ഹാജരാകണം, 50,000 നഷ്ടപരിഹാരം നല്‍കണോ?

താന്‍ കബളിപ്പിക്കപ്പെട്ടെന്നും അതിനാല്‍ നഷ്ടപരിഹാരമായി 50000 രൂപ വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X