ലക്ഷ്മിയെ ഓര്‍ത്ത് വിങ്ങി കരഞ്ഞ സുരേഷ് ഗോപിയെ മറക്കാന്‍ കഴിയില്ല! ഉര്‍വശി ശാപം ഉപകാരമെന്ന് ബീനയും മനോജും

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയതിന് ശേഷമാണ് സുരേഷ് ഗോപി വിവാദങ്ങളിലും വിമര്‍ശനങ്ങളിലും നിറഞ്ഞത്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വലിയ പ്രശ്‌നങ്ങളിലേക്ക് വഴിത്തിരിച്ചു.

സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നേടിയതോടെ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങളായി. നടനെ വിമര്‍ശിച്ച് ഒരു വിഭാഗമെത്തുമ്പോള്‍ അനുകൂലമായ നിലപാടാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കുവെക്കുന്നത്. സിനിമാ മേഖലയില്‍ നിന്നടക്കം വലിയ പിന്തുണയാണ് സുരേഷ് ഗോപിയ്ക്ക് ലഭിക്കുന്നത്.

 suresh-gopi

ഇതിനിടെ താരദമ്പതിമാരായ ബീന ആന്റണിയും ഭര്‍ത്താവ് മനോജും സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹത്തിന്റെ നന്മകളെ കുറിച്ചുമെഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ ബീനയും മനോജും പറയുന്നതിങ്ങനെയാണ്... 'ഈ നിഷ്‌കളങ്കരായ സാധു മൃഗങ്ങളേ എത്ര വേണമെങ്കിലും സ്‌നേഹ വാത്സല്യങ്ങളോടെ ചേര്‍ത്തു പിടിച്ചോളു സുരേഷേട്ടാ... അവര്‍ ഒരിക്കലും അങ്ങയേ ആക്രമിക്കില്ല. കാരണം ഇന്നീ സമൂഹത്തില്‍ 'മനുഷ്യത്വം' എന്ന മഹനീയ വാക്ക് ഇവര്‍ക്കാണ് ഇണങ്ങുന്നത്.

'എന്റെ ജഡം പട്ടടയില്‍ വച്ച് അത് കത്തി തീര്‍ന്നാലും അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പൊന്നുമോള്‍ ലക്ഷ്മി കുട്ടിയേ ഓര്‍ത്ത് വേദനിക്കും' എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചില്‍ മറക്കാന്‍ പറ്റുന്നില്ല.

'30 വയസ്സുള്ള പെണ്‍കുട്ടികളേ കാണുമ്പോള്‍ അവരെ വാരി പുണര്‍ന്ന് അവരുടെ മണം എനിക്കാസ്വദിക്കണം, കാരണം എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കില്‍ അവള്‍ക്ക് ഈ പ്രായമാണ്' എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല സുരേഷേട്ടാ...

ഒരു കാര്യം മാത്രം ചേട്ടന്‍ ഇപ്പോള്‍ ചിന്തിച്ചാല്‍ മതി, ചേട്ടന്റെ പൊന്നു മോള്‍ ലക്ഷ്മിയായ് സ്വയം മനസ്സില്‍ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷകണക്കിന് പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട്. അതു പോരേ സുരേഷേട്ടന്...

 suresh-gopi

അച്ഛനേയും ആങ്ങളയേയും മോനെയും 'തിരിച്ചറിയുന്ന' പ്രബുദ്ധരായ മലയാളത്തിന്റെ മഹിളാരത്‌നങ്ങള്‍ ആവോളം അങ്ങയോടൊപ്പം ഉണ്ട്. ഒറ്റ കാര്യത്തില്‍ അങ്ങ് ആശ്വസിച്ചോളു, 'ഉര്‍വശി ശാപം ഉപകാരം' (അതെന്താണെന്ന് സുരേഷേട്ടന് ഭാവിയില്‍ അറിയാന്‍ കഴിയും)

മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്ക് എന്നും പരീക്ഷണങ്ങളേ നേരിടേണ്ടി വരും. പക്ഷെ, അവസാനം നന്മ വിജയിക്കും. 'സത്യമേവ ജയതേ'...

NB : ഇത് വായിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്... സുരേഷ് ഗോപി എന്നു പറയുന്ന നടനോ ബിജെപി നേതാവിനോ അല്ല എന്റെ ഈ ഐക്യദാര്‍ഢ്യം,

പകരം സുരേഷ് ഗോപി എന്ന് പറയുന്ന മനസ്സിലെന്നും സത്യവും ധര്‍മ്മവും നന്മയും അലിവും സ്‌നേഹവും ആവോളം സൂക്ഷിക്കുന്ന നിഷ്‌കളങ്കനായ ഒരു മനുഷ്യ സ്‌നേഹിയോട്! സ്‌നേഹപൂര്‍വ്വം മനോജും ബീനയും.. എന്ന് പറഞ്ഞാണ് താരങ്ങള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

എന്നാല്‍ താരദമ്പതിമാരെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ആരാധകര്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

'നൂറ് ശതമാനം സത്യമായ വാക്കുകള്‍. മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ ആ മനുഷ്യനെ ഒരുപാട് സ്‌നേഹിക്കുന്ന അനേകം ആളുകള്‍ ഈ സമൂഹത്തില്‍ ഉണ്ട്. ഒരിക്കലും അദ്ദേഹം ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറില്ല. ഒരു സ്ത്രീയായ ഞാന്‍ അദ്ദേഹത്തെ പോലെ ഒരു വ്യക്തി ഈ സമൂഹത്തില്‍ ഉണ്ടെന്നതില്‍ അഭിമാനിക്കുന്നു', എന്ന തരത്തിലുള്ള നിലപാടാണ് ചിലരുടേത്.

എന്നാല്‍ സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നതിനൊപ്പം വസ്തുത മനസിലാക്കാതെ പ്രതികരിച്ച താരങ്ങളെയും ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

'ചോദ്യം ചോദിച്ചവരെ വാത്സല്യത്തോടെ തഴുകിയാല്‍ ചോദ്യം ഇല്ലാതാവുന്നില്ല. ആരാണ് ഇവിടെ അക്രമിച്ചത് അനുവാദമില്ലാതെ ഒരാള്‍ നിങ്ങളുടെ ദേഹത്ത് തൊട്ടാല്‍ നിങ്ങളുടെ പ്രതികരണം എന്താവുമെന്നാണ്', ഒരാള്‍ ബീനയോട് ചോദിക്കുന്നത്..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X