ചേച്ചി ഗുരുതരമായ രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു; അറിഞ്ഞു വന്നപ്പോൾ വൈകി; സീമ ജി നായർ

നടി ബീന കുമ്പളങ്ങിയുടെ ജീവിതത്തിലെ പ്രതിസന്ധി അടുത്തിടെ ഏറെ വാർത്ത പ്രാധാന്യം നേടിയതാണ്. അനിയത്തിയുടെയും ഭർത്താവിന്റെയും ഉപദ്രവം മൂലം വീട് വിട്ടിറങ്ങിയ ബീന കുമ്പളങ്ങി അ​ഗതി മന്ദിരത്തിലേക്ക് മാറി. ആശ്രയിക്കാനാരുമില്ലാത്ത ബീന കുമ്പളങ്ങിക്ക് താര സംഘടനയായ അമ്മ വീട് വെച്ച് നൽകിയിരുന്നു. എന്നാൽ ഈ വീടാണ് ബന്ധുക്കൾ കൈക്കലാക്കിയത്. നടി സീമ ജി നായർ ഇടപെട്ടാണ് ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നീട് പൊലീസ് ഇടപെട്ട് വീട് തിരിച്ചെടുത്തു.

ഇപ്പോഴിതാ ബീന കുമ്പളങ്ങിയുടെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വിവരം പങ്കുവെക്കുകയാണ് സീമ ജി നായർ. ഗുരുതര രോ​ഗം ബാധിച്ച് ചികിത്സയിലാണ് ബീന കുമ്പളങ്ങിയെന്ന് സീമ ജി നായർ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ നടിയെ സഹായിക്കുന്നത് അമ്മ സംഘടനയാണെന്നും സീമ ജി നായർ വ്യക്തമാക്കി. വലിയ സഹായങ്ങൾ ചെയ്യുന്ന അമ്മ സംഘടനയെ എതിർക്കുന്നവരെ സീമ വിമർശിക്കുകയും ചെയ്യുന്നു.

Beena Kumbalangi  Seema G Nair

'ഇന്നലെ (16th) ബീന കുമ്പളങ്ങിയുടെ പിറന്നാൾ ആയിരുന്നു. ഇന്നലെ ഒരു വിഷ് ഇടാൻ പറ്റാഞ്ഞത്. മിനിഞ്ഞാന്നുണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു. പക്ഷെ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചു വിഷ് അറിയിച്ചിരുന്നു. ഇപ്പോൾ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നു. ഈ വൈകിയ വേളയിൽ ചേച്ചിക്ക് താങ്ങാവുന്നത് 'അമ്മ എന്ന സംഘടനയാണ്‌'

'ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും 'അമ്മ സംഘടനയാണ്‌. സത്യത്തിൽ ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്തേനേ. എത്രയോ പേർക്ക് താങ്ങായി 'അമ്മ നിൽക്കുന്നു. ഇപ്പോൾ മൂന്ന് ആർട്ടിസ്റ്റുകൾ ആണ് വിവിധ ആശുപത്രികളിൽ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നത്. ഇതൊക്കെ ആർക്കറിയണം. എന്തേലും ഒരു പ്രശ്‍നം വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം മുഴുവനും അമ്മക്കാണ്'

Beena Kumbalangi  Seema G Nair

'സത്യത്തിൽ മനസ്സ് മടുത്തുപോയിരുന്നു. എത്രയോ പേർക്ക് അന്നവും മരുന്നും കൊടുക്കുന്നു. അവരെ സംരക്ഷിക്കുന്നു തല ചായ്ക്കാൻ ഒരിടം നൽകുന്നു. കല്ലെറിയണം അതാണ് എല്ലാർക്കും ഇഷ്ട്ടം. വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടാണ്. ഒരു സ്ഥാപനത്തിനെ നശിപ്പിക്കാൻ എളുപ്പമാണ്. എത്രയോ പേരുടെ ചോരയും വിയർപ്പും അധ്വാനവും ആണത്'

'പ്രസംഗിച്ചവർ ആരും ഒരു നേരത്തെ മരുന്ന് മേടിച്ചുകൊടുക്കാൻ മുന്നിൽ ഇല്ല. അതിനും 'അമ്മ വേണം. നശിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ഈ പ്രസ്ഥാനം ഉയിർത്തു എഴുന്നേൽക്കണം എഴുന്നേറ്റെ മതിയാവു. ചേച്ചീ, വൈകിയെങ്കിലും ഈ പേജിലൂടെ ഒരു പിറന്നാൾ ആശംസകൾ,' സീമ ജി നായരുടെ കുറിപ്പിങ്ങനെ. ഏറെക്കാലമായി സിനിമകളിൽ ബീന കുമ്പളങ്ങിയെ കണ്ടിട്ട്. അവസരങ്ങളില്ലാതായതോടെയാണ് താൻ കുടുംബത്തിന് ബാധ്യതയായതെന്ന് നേരത്തെ ഒരഭിമുഖത്തിൽ ബീന പറയുകയുണ്ടായി. കല്യാണരാമൻ, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിൽ ബീന കുമ്പളങ്ങി ചെയ്ത വേഷം പ്രേക്ഷകർ ഇന്നും ഓർക്കുന്നു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X