twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീര ജാസ്മിനു നേരെ തേനീച്ചയാക്രമണം

    By Staff
    |

    ഹൈദരാബാദ്‌: ചലച്ചിത്ര താരം മീരാ ജാസ്‌മിന്‍ അഭിനയിക്കുന്ന ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ തേനീച്ചയാക്രമണം. മീര പരിക്കേല്‌ക്കാതെ രക്ഷപ്പെട്ടെങ്കിലും ഷൂട്ടിംഗ്‌ സംഘത്തിലെ ആറു പേര്‍ക്ക്‌ തേനീച്ചയുടെ കുത്തേറ്റു.

    പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‌കിയ ശേഷം വിട്ടയച്ചു. തേനീച്ചയാക്രമണത്തെ തുടര്‍ന്ന്‌‌ ഏതാനും മണിക്കൂര്‍ തടസ്സപ്പെട്ട ്‌ ഷൂട്ടിംഗ്‌ പിന്നീട്‌ പുനരാരംഭിയ്‌‌ക്കുകയും ചെയ്‌തു.

    ആന്ധ്രാപ്രദേശിലെ മെഹ്‌ബൂബ്‌ നഗര്‍ ജില്ലയിലെ കെശാംപെട്ട്‌ മണ്ഡല്‍ എന്ന സ്ഥലത്തു നടക്കുകയായിരുന്ന ഷൂട്ടിംഗിനിടെയാണ്‌ മീരയ്‌ക്കും സംഘത്തിനും നേരെ തേനീച്ചയാക്രമണമുണ്ടായത്‌.

    ഗോരിന്റാക്കു എന്ന തെലുങ്ക്‌ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ഷൂട്ടിംഗ്‌ കാണാനെത്തിയ നാട്ടുകാരിലാരോ തേനീച്ചക്കൂട്ടിലേക്ക്‌ കല്ലെറിഞ്ഞതാണ്‌ പ്രശ്‌നമായത്‌.

    ഇളകിയ തേനീച്ചക്കൂട്ടം മീര ജാസ്‌മിനെയും സംഘത്തെയും അക്രമിയ്‌ക്കുകയായിരുന്നു. തേനീച്ചകള്‍ ഇളകിയെത്തുന്നത്‌ കണ്ട്‌ ലൊക്കെഷന്‍ സംഘത്തിലെയാരോ മീരയെ തുണി കൊണ്ട്‌ മൂടി സുരക്ഷിതമായി കാറിലെത്തിയ്‌ക്കുകയുമായിരുന്നു.

    ഏതാനും ദിവസം മുമ്പ്‌ കലാഭവന്‍ മണി നായകനായി അഭിനയിക്കുന്ന സ്വര്‍ണം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന്‌ കടന്നലുകളായിരുന്നു മണിയെയും സംഘത്തെയും അക്രമിച്ചത്‌.

    ബന്ധപ്പെട്ടവാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X