'അയാളുടേത് വല്ലാത്ത സ്വഭാവമാണ്, കാശ് തരുന്നില്ലെന്ന്,' പറഞ്ഞു; ശാന്തിവിള ദിനേശിനെതിരെ ബീയാർ പ്രസാദിന്റെ ഭാര്യ

സംവിധായകന്‍ എന്നതിലുപരി ശാന്തിവിള ദിനേശ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത് തുറന്നുപറച്ചിലുകളിലൂടെയാണ്. സിനിമയിലെ താരങ്ങളെക്കുറിച്ചും അവിടെ നടക്കുന്ന വിവാദങ്ങളെപ്പറ്റിയുമൊക്കെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയാറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞദിവസം ഗാനരചയിതാവ് ബീയാര്‍ പ്രസാദിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. എന്നാല്‍ ദിനേശിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ബീയാര്‍ പ്രസാദിന്റെ ഭാര്യ. മാനസികമായി അദ്ദേഹത്തെ വളരെയധികം പീഡിപ്പിച്ച ആളാണ് ശാന്തിവിള എന്നാണ് താരപത്‌നിയുടെ വെളിപ്പെടുത്തല്‍. ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിധു പ്രസാദ്.

beeyar-prasad

പ്രസാദേട്ടന്റെ സഞ്ചയനം കഴിഞ്ഞ് സമയത്താണ് ശാന്തിവിള ദിനേശ് ചെയ്ത വീഡിയോയെ പറ്റി ഞങ്ങള്‍ അറിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ഞങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുന്നത്. ബീയാര്‍ പ്രസാദ് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. അദ്ദേഹത്തിന് അടുത്തറിയുന്നവര്‍ക്കും ബീയാര്‍ പ്രസാദ് ആരാണെന്ന് അറിയാം. അദ്ദേഹത്തിനുണ്ടായ ഒരേയൊരു മൈനസ് പോയിന്റ് മദ്യപിക്കും എന്നുള്ളതായിരുന്നു. അല്ലാതെ ആരെയും ദ്രോഹിച്ചിട്ടില്ല.

ശാന്തിവിള ദിനേശിന്റെ ആരോപണത്തിന്റെ കാരണം ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ കിട്ടുന്ന നേട്ടമായിരിക്കും. ശാന്തിവിള സംവിധാനം ചെയ്ത ബംഗ്ലാവില്‍ ഔത എന്ന സിനിമയ്ക്ക് പാട്ട് എഴുതാന്‍ പോയപ്പോള്‍ തന്നെ ഇയാള്‍ക്ക് വല്ലാത്തൊരു സ്വഭാവമാണെന്നും കാശൊന്നും അദ്ദേഹം തരുന്നില്ലെന്നും പ്രസാദേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു.

ആരോടും കണക്ക് പറഞ്ഞ് കാശ് മേടിക്കുന്ന ആളല്ല. രണ്ട് പാട്ടിനു വേണ്ടി പതിനായിരം രൂപ വാങ്ങുക എന്നത് വലിയ കാര്യമാണോ? അത് വാങ്ങി എന്നാണല്ലോ ശാന്തിവിള ദിനേശ് പറയുന്നത്. വണ്ടിക്കൂലി കഴിഞ്ഞാല്‍ പിന്നെ പതിനായിരം രൂപയില്‍ എന്താണുള്ളത്. പാട്ട് എഴുതുന്ന വ്യക്തികള്‍ വാങ്ങിക്കൊണ്ടിരിക്കുന്ന തുകയുടെ നാലിലൊന്നു പോലും ബീയാര്‍ പ്രസാദിന് കിട്ടിയിട്ടില്ല.

beeyar-prasad

മാത്രമല്ല അദ്ദേഹത്തെ മാനസികമായി വളരെയധികം ശാന്തിവിള ദിനേശ് പീഡിപ്പിച്ചിട്ടുണ്ട്. പലപ്പോഴും വീട്ടില്‍ കൂലിപ്പണിക്ക് വന്ന ആളോട് പെരുമാറുന്നത് പോലെയായിരുന്നു. പാട്ട് വേണമെന്ന് പറഞ്ഞാലുടന്‍ പാട്ട് ശര്‍ദ്ദിച്ച് വയ്ക്കാന്‍ കഴിയുമോ? തുടരെത്തുടരെ മാനസികമായി അദ്ദേഹം പീഡിപ്പിച്ചത് കൊണ്ടാണ് പ്രസാദേട്ടന്‍ ചെയ്ത ജോലിക്ക് കാശ് ചോദിച്ചതെന്നും വിധു വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ ശാന്തിവിള ദിനേശ് ബീയാര്‍ പ്രസാദിനെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഒപ്പം വര്‍ക്ക് ചെയ്ത അനുഭവങ്ങളും മറ്റുമൊക്കെയാണ് ദിനേശ് പറഞ്ഞത്. എന്നാല്‍ അതൊക്കെ ശരിയായ കാര്യമല്ല എന്നാണ് ഇപ്പോള്‍ ഭാര്യ വ്യക്തമാക്കുന്നത്.

2023 ജനുവരിയില്‍ ആയിരുന്നു ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയാണ് മരണപ്പെടുന്നത്. അറുപതോളം സിനിമകള്‍ക്ക് പാട്ട് എഴുതിയിട്ടുള്ള ആളാണ് പ്രസാദ്. അതില്‍ പലതും വലിയ ഹിറ്റുകള്‍ ആയിരുന്നു. കിളിച്ചുണ്ടന്‍ മാമ്പഴത്തിന് പാട്ടൊരുക്കിയാണ് ബീയാര്‍ പ്രസാദ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

More from Filmibeat

Read more about: shanthivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X