»   » ടിയാന് മുമ്പ് അറിയേണ്ടത്, ഇന്ദ്രജിത്തിന്റെ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

ടിയാന് മുമ്പ് അറിയേണ്ടത്, ഇന്ദ്രജിത്തിന്റെ അഞ്ച് ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍!!

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ടിയാന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തുടക്കം മുതല്‍ക്കെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ജൂലൈ 7ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്.

പട്ടാമ്പി രാമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ടാലന്റഡ് ആക്ടര്‍ ഇന്ദ്രജിത്തിന്റെ കിടിലന്‍ പെര്‍ഫോമന്‍സ് കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളിലും ഫോട്ടോസിലുമുള്ള ഇന്ദ്രജിത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്.


ടിയാന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ഇന്ദ്രജിത്തിന്റെ അഞ്ചു ചിത്രങ്ങളിലൂടെ...


ലക്ഷ്യം

ലക്ഷ്യം എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഒടുവിലായി അഭിനയിച്ചത്. ഇന്ദ്രജിത്തിനൊപ്പം ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജീത്തു ജോസഫ് തിരക്കഥ ഒരുക്കി നവാഗതനായ അനസര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബാഹുബലി, കോമറേഡ് ഇന്‍ അമേരിക്ക ചിത്രങ്ങള്‍ തിയേറ്ററുകളില്‍ തകര്‍ക്കുന്ന സമയത്താണ് ലക്ഷ്യം റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ 1.6 കോടി ബോക്‌സോഫീസില്‍ നേടി.


കാട് പൂക്കുന്ന നേരം

ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരമാണ് ലക്ഷ്യത്തിന് മുമ്പ് പുറത്തിറങ്ങിയ ഇന്ദ്രജിത്തിന്റെ മറ്റൊരു ചിത്രം. ഇന്ദ്രജിത്ത് പോലീസ് വേഷത്തില്‍ എത്തിയ ചിത്രം. ബോക്‌സോഫീസില്‍ കാര്യമായ വിജയം നേടിയില്ലെങ്കിലും ഒട്ടേറെ ചലച്ചിത്രമേളകളില്‍ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു.


വേട്ട

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട ആവറേജ് വിജയമായിരുന്നു. കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസിപി സിലക്‌സ് എബ്രഹാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഏഴു കോടി ബോക്‌സോഫീസില്‍ നേടിയിട്ടുണ്ട്.


അമര്‍ അക്ബര്‍ അന്തോണി

നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം 50 കോടി ബോക്‌സോഫീസില്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.


കോഹിനൂര്‍

ആസിഫ് അലി നായകനായി എത്തിയ കോഹിനൂരില്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ചിത്രം വലിയ വിജയമൊന്നും ആയില്ലെങ്കിലും പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുന്നതായിരുന്നു ചിത്രം.


English summary
Before Tiyaan: Box Office Analysis Of Indrajith's Previous 5 Movies!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam