»   » തെറ്റിദ്ധാരണയായിരുന്നു, കുഞ്ചാക്കോ ബോബന്‍ ആകാശ ഗംഗ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അറിയാമോ?

തെറ്റിദ്ധാരണയായിരുന്നു, കുഞ്ചാക്കോ ബോബന്‍ ആകാശ ഗംഗ ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഹൊറര്‍ ചിത്രമെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍ക്കുക ആകാശ ഗംഗയായിരിക്കും. ഒത്തിരി ഹൊറര്‍ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ആകാശ ഗംഗയോളം തിയേറ്ററുകള്‍ കൈയ്യടക്കിയ മറ്റൊരു ഹൊറര്‍ ചിത്രം പിന്നീട് മലയാളത്തില്‍ ഉണ്ടായിട്ടില്ല.

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഭീകര രംഗങ്ങളും ഹാസ്യവും ചേര്‍ത്ത് ഒരുക്കിയ ചിത്രം പിന്നീട് അന്യ ഭാഷയിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. അവളാ ആവിയാ എന്ന പേരിലാണ് തമിഴിലേക്ക് റീമേക്ക് ചെയ്തത്.

എന്നാല്‍ ചിത്രത്തിന്റെ മഹാവിജയം ആസ്വദിക്കേണ്ടത് നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു. ആകാശ ഗംഗ എന്ന ഹൊറര്‍ ചിത്രത്തിന്റെ പ്രമേയം സംവിധായകന്‍ വിനയന്‍ ആദ്യം പറഞ്ഞത് കുഞ്ചാക്കോ ബോബനോടായിരുന്നുവത്രേ.

ചിത്രം ഉപേക്ഷിച്ചു

എന്നാല്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല.

മയില്‍പ്പീലി കാവിന്റെ പരാജയം

വലിയ പ്രതീക്ഷയോടെ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ചിത്രമായിരുന്നു മയില്‍പ്പീലി കാവ്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടത് കുഞ്ചാക്കോ ബോബനെ വല്ലാതെ വേദനിപ്പിച്ചതാണ് അതിന് കാരണം.

ഇനി ഒരു പരീക്ഷണത്തിന് ഇല്ല

ഇനി ഒരു പരീക്ഷണത്തിന് ഇല്ല എന്ന കുഞ്ചാക്കോ ബോബന്റെ തീരുമാനമാനം. വ്യത്യസ്തയുമായി വന്ന മയില്‍പ്പീലി കാവ് വരുത്തി വച്ച ദുരന്തമായിരുന്നു കുഞ്ചാക്കോ ചിത്രം ഉപേക്ഷിക്കാന്‍ കാരണം.

വിജയം ഞെട്ടിച്ചു

എന്നാല്‍ പുതുമുഖം റിയാസിനെ നായകനാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു.

English summary
Behind secret of Malayalam film Akasha Ganga.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam