For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെയും ഇന്നസെന്റിനെയും പുറത്താക്കാനുള്ള ശ്രമം, പൊളിച്ചത് മോഹന്‍ലാല്‍: അമ്മയില്‍ സംഭവിച്ചത്?

  By Rohini
  |

  സിനിമാ കഥയില്‍ ഉണ്ടാവില്ല ഇത്രയും സസ്‌പെന്‍സുകളും ട്വിസ്റ്റുകളും. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവും തുടര്‍ന്നുള്ള കേസന്വേണവും ആ പശ്ചാത്തലത്തില്‍ നടന്ന അമ്മയുടെ വാര്‍ഷിക യോഗവുമൊക്കെ കാണുന്ന ഏതൊരു സാധരണക്കാരനും നിസംശയം പറയാന്‍ കഴിയുന്ന കാര്യമാണിത്. ജനങ്ങള്‍ കണ്ടതിലും വലിയ ആസൂത്രണങ്ങളാണ് പിന്നാമ്പുറത്ത് നടക്കുന്നത്.

  ദിലീപ് ഒരു വിഷമാണ്.. അമ്മയെ പറ്റിയും ദിലീപിനെ പറ്റിയും അന്ന് തിലകന്‍ പറഞ്ഞത്??

  അമ്മയുടെ തലപ്പത്ത് നിന്ന് പ്രസിഡന്റ് ഇന്നസെന്റിനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മമ്മൂട്ടിയെയും മാറ്റാന്‍ ശ്രമം നടന്നിരുന്നു എന്ന് വെളിപ്പെടുത്തല്‍. മോഹന്‍ലാല്‍ ആണത്രെ ആ ആസൂത്രണം പൊളിച്ചത്. അമ്മയിലെ ഒരു അംഗത്തെ ഉദ്ദരിച്ച് സൗത്ത് ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിക്യുട്ടീവില്‍ ഗണേഷ് കുമാര്‍ നല്‍കിയ കത്തിന് പിന്നിലെ ലക്ഷ്യവും ഇതായിരുന്നുവത്രെ.

  ഗണേഷിന്റെ കത്ത്

  ഗണേഷിന്റെ കത്ത്

  എക്‌സിക്യുട്ടീവ് ചേരുന്നതിന് രണ്ടാഴ്ച മുമ്പേ ഗണേഷ് കുമാര്‍ സംഘടനയുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്നും പിരിച്ചുവിട്ട് സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് പ്രസിഡന്റ് ഇന്നസെന്റിന് അയച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടന കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണവും ഗണേഷ് കുമാറിന്റെ കത്തിലുണ്ടായിരുന്നു.

  നേതൃമാറ്റം ലക്ഷ്യം

  നേതൃമാറ്റം ലക്ഷ്യം

  സംഘടനയിലെ ഒരു വിഭാഗത്തിന് ഗണേഷിന്റെ ഇതേ പരാതിയുണ്ട്. അന്വേഷണ വേളയിലും മാധ്യമവാര്‍ത്തകളിലും ദിലീപ് സംശയത്തിന്റെ മുനയില്‍ വന്നപ്പോള്‍ അമ്മ നിലപാട് സ്വീകരിച്ചില്ലെന്നും ചിലര്‍ പറഞ്ഞു. ഈ രണ്ട് സാഹചര്യവും മുതലെടുത്ത് നേതൃമാറ്റം ചര്‍ച്ചയാക്കുന്നതിനായിരുന്നു ഒരു വിഭാഗത്തിന്റെ ആലോചന. മുതിര്‍ന്ന നടന്‍ മധു, ബാലചന്ദ്രമേനോന്‍ എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്കും കെ ബി ഗണേഷ് കുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തും പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ഇവരുടെ പക്കലുണ്ടായിരുന്നു.

  പൊളിച്ചത് ലാല്‍

  പൊളിച്ചത് ലാല്‍

  എന്നാല്‍ അമ്മയുടെ പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ജനറല്‍ സെക്രട്ടറി മമ്മൂട്ടി, പ്രസിഡന്റ് ഇന്നസെന്റ് എന്നിവരെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്യുന്ന കത്തില്‍ ചര്‍ച്ച വേണ്ടെന്ന് വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിലപാടെടുത്തതോടെയാണ് നേതൃമാറ്റമെന്ന നീക്കം പൊളിഞ്ഞത്. എക്‌സിക്യൂട്ടീവിലും പിറ്റേന്ന് നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയിലും കത്ത് ചര്‍ച്ചയാക്കാനായിരുന്നു ഒരു വിഭാഗത്തിന്റെ നീക്കം. ഈ നീക്കം പാളിയതോടെ ഇന്നസെന്റും മമ്മൂട്ടിയും രാജിക്കൊരുങ്ങുന്നു എന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ടായി.

  എക്‌സിക്യുട്ടീവ് തീരുമാനം

  എക്‌സിക്യുട്ടീവ് തീരുമാനം

  സംഘടനയില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്രലോകം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലുള്ള രാജി അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നാണ് എക്‌സിക്യുട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു. രാജിയെക്കുറിച്ച് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും ആലോചിക്കുന്നില്ല. മമ്മൂട്ടിയും ഇന്നസെന്റും രാജിവയ്‌ക്കേണ്ടെന്ന നിലപാട് മോഹന്‍ലാല്‍, ദിലീപ്, സിദ്ദീഖ്, എന്നിവരുള്‍പ്പെടെ പ്രധാന ഭാരവാഹികളും എടുത്തതോടെ നേതൃമാറ്റമെന്ന നീക്കം ഇല്ലാതെയായി.

  ഇന്നസെന്റിനെ പുറത്താക്കാന്‍

  ഇന്നസെന്റിനെ പുറത്താക്കാന്‍

  ഇന്നസെന്റിനോട് താരസംഘടനയുടെ നേതൃപദവി ഒഴിയാന്‍ സി പി ഐ (എം) ആവശ്യപ്പെടുമെന്ന രീതിയിലും പ്രചരണമുണ്ടായിരുന്നു. ഈ സാഹചര്യം കൂടി മുതലെടുക്കാനായിരുന്നു വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിന്റെ നീക്കമെന്നറിയുന്നു. ഈ നീക്കത്തിനാണ് വാര്‍ത്താ സമ്മേളനത്തിലെ വിശദീകരണത്തിലൂടെ ഇന്നസെന്റ് തടയിട്ടത്.

  ഇന്നസെന്റിന്റെ വാര്‍ത്താ സമ്മേളനം

  ഇന്നസെന്റിന്റെ വാര്‍ത്താ സമ്മേളനം

  അമ്മയിലെ അംഗങ്ങളില്‍ ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ സംഘനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വിമര്‍ശനവുമായി എത്താനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഇന്നസെന്റ് വാര്‍ത്താ സമ്മേളനം നടത്തിയത്. രാജി ആലോചനയില്‍ ഇല്ലെന്ന് വ്യക്തമാക്കിയ വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാറിന്റെ കത്ത് വേദനിപ്പിച്ചതായി അറിയിച്ചിരുന്നു. അമ്മ യോഗത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് മോശമായി പെരുമാറിയതില്‍ ഇന്നസെന്റ് ഖേദമറിയിക്കുകയും ചെയ്തു.

  English summary
  Behind story of AMMA general body meeting 2017
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X