»   » ദൈവ കോപമുണ്ടായ മോഹന്‍ലാല്‍ ചിത്രം, അണിയറയില്‍ സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും !!

ദൈവ കോപമുണ്ടായ മോഹന്‍ലാല്‍ ചിത്രം, അണിയറയില്‍ സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും !!

Posted By: Rohini
Subscribe to Filmibeat Malayalam

ഓരോ വിശ്വസാമാണ് ഓരോ സിനിമയും. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സിനിമയില്‍ ഇഷ്ടം പോലെയുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും മോഹന്‍ലാലിന്റെ ഒരു സിനിമയ്ക്ക് പിന്നില്‍ അത്തരമൊരു വിശ്വാസത്തിന്റെ കഥയുണ്ട്.

മഹാഭാരതത്തിനെതിരെ വിവാദ പരാമാര്‍ശം, കമല്‍ ഹാസനെതിരെ കോടതിയുടെ ഉത്തരവ് !!!

ആരുടെയും വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ വേണ്ടിയല്ല, എന്നാല്‍ ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍രെ പരാജയത്തിന് കാരണം പോലും ഇതാണോ എന്ന് സംശയിച്ചു പോകുന്നു...

ഉടയോന്‍..

മോഹന്‍ലാലും ഭദ്രനും ഏറ്റവുമൊടുവില്‍ ഒന്നിച്ചത് ഉടയോന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തിയ ചിത്രം റിലീസ് ചെയ്തത് 2005 ലാണ്. സലിം ഘൗസയായിരുന്നു ചിത്രത്തിലെ വില്ലന്‍. താഴ് വാരം എന്ന ചിത്രത്തിന് ശേഷം ലാലും സലിം ഘൗസയും ഒന്നിച്ചത് ഉടയോന് വേണ്ടിയാണ്.

വില്ലന്റെ ഇന്‍ട്രോ..

ഉടയോനിലെ വില്ലനായ സലിം ഘൗസയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തിന് ഭദ്രന്‍ മനസ്സില്‍ കണ്ടത്, ഇറച്ചിക്കടയില്‍ വെട്ടിവച്ച ചോരയൊഴുകുന്ന കാളയുടെ തലയില്‍ നിന്ന കാഴ്ചയോടെയായിരുന്നു. പൊള്ളാച്ചിയിലെ ഒരു മാര്‍ക്കറ്റായിരുന്നു ഇതിനായി കണ്ടു വച്ചത്.

ക്ഷേത്രത്തിന് മുന്നില്‍

ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ആ കാഴ്ച ഭദ്രന്‍ കണ്ടത്. ഒരു ക്ഷേത്രത്തിന് മുന്നില്‍ ഇറങ്ങി ഭദ്രന്‍ പറഞ്ഞു, കാളത്തലയുടെ ഭാഗം ഇവിടെ ഷൂട്ട് ചെയ്യാം. അമ്പലത്തിന് മുകളില്‍ നാക്ക് പുറത്തേക്ക് നീട്ടുന്ന ഒരു രക്ഷസ രൂപമുണ്ട്. ഭദ്രന് അത് വളരെ ഇഷ്ടമായി.

പലരും എതിര്‍ത്തു

എന്നാല്‍ അമ്പലത്തിന്റെ മുന്നില്‍ വച്ച് ഇത്തരമൊരു രംഗം ഷൂട്ട് ചെയ്യുന്നത് ശരിയല്ല എന്ന് പലരും പറഞ്ഞു. അതൊന്നും ഭദ്രന്‍ ചെവിക്കൊണ്ടില്ല. അമ്പലമടക്കം മുഴുവന്‍ സ്റ്റില്ലുമെടുക്കാനും വീഡിയോ പകര്‍ത്താനും ഭദ്രന്‍ ആവശ്യപ്പെട്ടു.

ആ കാഴ്ച കണ്ട് ഞെട്ടി

അല്പ സമയം കഴിഞ്ഞ് ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം കണ്ടതും എല്ലാവരും ഞെട്ടി. അമ്പലത്തിന്റെയും രാക്ഷസ രൂപത്തിന്റെയും ദൃശ്യങ്ങള്‍ മാത്രം കാണാനില്ല. അതിന് ശേഷവും മുന്‍പും പകര്‍ത്തിയതെല്ലാമുണ്ട്. എന്തായാലും സ്റ്റില്ല് എടുത്തതല്ലേ, അത് ക്യാമറയ്ക്കകത്തുണ്ടാവുമെന്ന് കരുതി ആശ്വസിച്ചു.

കറുത്ത മഷി മാത്രം..

ലൊക്കേഷന്‍ കണ്ട് തിരിച്ചെത്തി, സ്റ്റില്ലുകളെല്ലാം പ്രിന്റിന് കൊടുത്തു. എന്നാല്‍ പ്രിന്റില്‍ നിന്ന് കറുത്ത മഷി മുഴുവന്‍ പുറത്തേക്ക് ഒലിച്ചു പടരുകയും, ചില ശബ്ദങ്ങളോടുകൂടെ പ്രന്റര്‍ കേടാകുകയും ചെയ്തു. അതിന് ശേഷം ആ ഉദ്യമം ഭദ്രന്‍ ഉപേക്ഷിച്ചു.

ഉടയോന്റെ പരാജയം

മോഹന്‍ലാലിന്റെ മികച്ച പ്രകടനാണ് ചിത്രത്തില്‍ കണ്ടത്. ഡബിള്‍ റോളില്‍ ലാല്‍ തകര്‍ത്തഭിനയിച്ചെങ്കിലും സിനിമ പരാജയപ്പെട്ടു. ഒരുപക്ഷെ ഈ ദൈവ കോപമാണോ എന്ന് പോലും സംശയമുണ്ട്.

English summary
Behind story of Mohanlal's Udayon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam