»   » ബോക്‌സോഫീസില്‍ വന്‍പരാജയമായ ലാല്‍ സിനിമ, ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ആദ്യ മലയാള സിനിമ???

ബോക്‌സോഫീസില്‍ വന്‍പരാജയമായ ലാല്‍ സിനിമ, ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ആദ്യ മലയാള സിനിമ???

Posted By: Nihara
Subscribe to Filmibeat Malayalam
ലോക സിനിമയിലെ തന്നെ മികച്ച പുരസ്‌കാരങ്ങളിലൊന്നായ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. പക്ഷേ ചിത്രത്തിന്റെ മേക്കിങ്ങ് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നത്ര തരത്തിലായിരുന്നു. രാജീവ് അഞ്ചല്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഗുരു സിനിമ തിയേറ്ററില്‍ വന്‍പരാജയമായിരുന്നു.

ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോഴേ മോഹന്‍ലാലിന് സംശയമുണ്ടായിരുന്നു. ഇത്തരമൊരു കഥ മലയാളത്തില്‍ വിജയിക്കുമോയെന്നുള്ള കാര്യം സംശയമാണെന്ന് അന്നേ മോഹന്‍ലാല്‍ പറഞ്ഞിരുന്നുവത്രേ. മോഹന്‍ലാലിന്റെ ആശങ്ക ശരിയായിരുന്നുവെന്ന് പിന്നീട് ചിത്രം തെളിയിച്ചു.

ബോക്‌സോഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങി

മനുഷ്യ മനസ്സിന്റെ നിഗൂഢമായ സഞ്ചാരത്തെ ആധുനിക കാലത്തിന്റെ സാമൂഹിക അവസ്ഥയുമായി കൂട്ടിയിണക്കിയ ഒരു ആശയത്തില്‍ നിന്നും ദര്‍ശനാത്മകമായ ഒരു ജീവിതവും അത് നിലവില്‍ നിന്നിരുന്ന ജനജീവിതത്തെയും ബാധിക്കുന്ന ഒരു അപരിചിത കഥയായിരുന്നു രാജീവ് അഞ്ചല്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നത്.

സ്വീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്

വളരെ വ്യത്യസ്തതയാര്‍ന്ന പ്രമേയമായിരുന്നു സംവിധായകന്‍ രാജീവ് അഞ്ചല്‍ ഗുരുവിന് വേണ്ടി കണ്ടെത്തിയത്. എന്നാല്‍ അത് പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു ചിത്രം.

ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ആദ്യ മലയാള ചിത്രമായി

ഗുരു ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. എന്നാല്‍ ചിത്രം ലോകശ്രദ്ധ നേടി. ഓസ്‌കാര്‍ നോമിനേഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി രാജീവ് അഞ്ചലിന്റെ ഗുരു മാറി.

തിയേറ്ററില്‍ പരാജയപ്പെട്ടു

പക്ഷേ ചിത്രത്തിന്റെ മേക്കിങ്ങ് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നത്ര തരത്തിലായിരുന്നു. രാജീവ് അഞ്ചല്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഗുരു സിനിമ തിയേറ്ററില്‍ വന്‍പരാജയമായിരുന്നു.

English summary
Background stories of the film Guru.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam