»   » ഫഹദിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് രണ്ട് സൂപ്പര്‍ താരങ്ങള്‍, കാരണം ??

ഫഹദിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് രണ്ട് സൂപ്പര്‍ താരങ്ങള്‍, കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസില്‍. ഒന്നിനൊന്ന് മികച്ച കഥാപാത്രത്തെയാണ് താരം ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. ന്യൂ ജനറേഷന്‍ സിനിമാ രീതികളോടൊപ്പം സഞ്ചരിക്കുന്ന താരമായ ഫഹദിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. സമീപ കാലത്തിറങ്ങിയ ടേക്ക് ഓഫിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

രസികനില്‍ ദിലീപിനെ തേച്ചിട്ടു പോയ നായിക ഇപ്പോള്‍ എവിടെയാണെന്നറിയുമോ ??

22 ഫീമെയില്‍ കോട്ടയം, മഹേഷിന്റെ പ്രതികാരം , ചാപ്പാ കുരിശ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തു വന്നിട്ടുള്ളത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, റോള്‍ മോഡല്‍സ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി താരകുടുംബം, കാവ്യാ മാധവന്‍ ഗര്‍ഭിണി ??

ഫഹദിനോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് സീനിയര്‍ താരങ്ങള്‍

ഈഗോ നന്നായി പ്രകടിപ്പിക്കുന്ന മേഖല കൂടിയാണ് സിനിമ. ചില താരങ്ങളോടൊപ്പം അഭിനയിക്കാന്‍ താരങ്ങള്‍ തയ്യാറാവില്ല. തന്നേക്കാള്‍ നന്നായി മറ്റുള്ളവര്‍ അഭിനയിക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്താലോയെന്നുള്ള ചിന്തകളൊക്കെ സിനിമാക്കാര്‍ക്കിടയിലുണ്ട്. സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊക്കെ അവരുവരുടേതായ കാഴ്ചപ്പാടുകള്‍ ഇക്കാര്യത്തിലുണ്ട്. അത്തരത്തില്‍ ഫഹദിനോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച താരങ്ങള്‍ സിനിമയിലുണ്ട്.

മാറ്റങ്ങളോടൊപ്പം സഞ്ചരിക്കുന്നു

മലയാള സിനിമയിലെ നല്ല മാറ്റങ്ങളോയൊപ്പം സഞ്ചരിക്കാന്‍ ചങ്കൂറ്റം കാണിച്ച താരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. പരീക്ഷമ സിനിമകളിലടക്കം താരം വേഷമിട്ടിരുന്നു. കഷണ്ടിയെ ഇത്രമേല്‍ ട്രെന്‍ഡായി മാറ്റിയതും ഫഹദായിരുന്നു.

തുല്യപ്രാധാന്യമുള്ള വേഷം നല്‍കിയിട്ടും നിരസിച്ചു

അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതത്തില്‍ ഫഹദ് ഫാസിലിനോടൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി എത്തുന്നതിന് സംവിധായകന്‍ മലയാള സിനിമയിലെ സീനിയര്‍ താരങ്ങളില്‍ പലരെയും സമീപിച്ചിരുന്നു. എന്നാല്‍ ആ റോള്‍ സ്വീകരിക്കാന്‍ പലരും മടിച്ചു.

ജഗതിയെ മനസ്സില്‍ കണ്ട് ഒരുക്കിയ കഥാപാത്രം

നോര്‍ത്ത് 24 കാതത്തിലെ ഗോപാലേട്ടനായി സംവിധായകന്റെ മനസ്സിലുണ്ടായിരുന്നത് ജഗതി ശ്രീകുമാറായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടര്‍ന്ന് ആ കഥാപാത്രത്തെ മറ്റൊരാള്‍ക്ക് നല്‍കാന്‍ സംവിധായകന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

വില്ലനായെത്തിയ അപകടം

ഷൂട്ടിങ്ങ് ലൊക്കേഷനില്‍ അപ്രതീക്ഷിതമായുണ്ടായ അപകടത്തെ തുടര്‍ന്നാണ് ജഗതി ശ്രീകുമാറിന് വേണ്ടി മാറ്റി വെച്ച കഥാപാത്രത്തെ മറ്റൊരാള്‍ക്ക് നല്‍കേണ്ടി വന്നത്.

ആദ്യം സമീപിച്ചത്

നോര്‍ത്ത് 24 കാതത്തില്‍ നെടുമുടി വേണുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി അനില്‍ രാധാകൃഷ്ണ മേനോന്‍ ആദ്യം സമീപിച്ചത് ശ്രീനിവാസനെയായിരുന്നു. എന്നാല്‍ ഗോപാലേട്ടനെന്ന കഥാപാത്രത്തിന് നേരെ താരം മുഖം തിരിക്കുകയായിരുന്നു.

രണ്ടാമതായി സമീപിച്ചത്

നായകനൊപ്പം തുല്യ പ്രാധാന്യമുള്ള ഗോപാലേട്ടനെ അവതരിപ്പിക്കുന്നതിനായി രണ്ടാമതായി സംവിധായകന്‍ സമീപിച്ചത് ബാലചന്ദ്ര മേനോനെയായിരുന്നു. ശ്രീനിവാസന്‍ കൈവിട്ടതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ അദ്ദേഹവും ചിത്രം നിരസിക്കുകയായിരുന്നു.

ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ച് നെടുമുടി വേണു

ബാലചന്ദ്ര മേനോനും ശ്രീനിവാസനും കൈവിട്ട കഥാപാത്രത്തെ ഏറ്റെടുക്കാന്‍ നെടുമുടി വേണു തയ്യാറാവുകയായിരുന്നു. ഗോപാലേട്ടനെന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ അദ്ദഹേത്തിന് കഴിയുകയും ചെയ്തു.

ചിത്രവും അഭിനയവും ശ്രദ്ധിക്കപ്പെട്ടു

അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം സിനിമയും ചിത്രത്തിലെ നെടുമുടി വേണുവിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്

പേര് മുതല്‍ സിനിമയിലുടനീളം വ്യത്യസ്തത സൂക്ഷിക്കുന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ സിനിമ ഒരുക്കുന്നതിന്റെ തിരക്കിലാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. കളക്ടര്‍ ബ്രോയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

English summary
behind the background stories of the film North 24 Katham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam