»   » ലാലിന്റെ പ്രവര്‍ത്തി കണ്ട് ജഗതി ചോദിച്ചു, ലാലേ, എന്നെ തൊടുപുഴ കോടതിയിലും കൂടെ കയറ്റണമല്ലേ

ലാലിന്റെ പ്രവര്‍ത്തി കണ്ട് ജഗതി ചോദിച്ചു, ലാലേ, എന്നെ തൊടുപുഴ കോടതിയിലും കൂടെ കയറ്റണമല്ലേ

By: ഗൗതം
Subscribe to Filmibeat Malayalam

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് ഒന്നാമന്‍. മോഹന്‍ലാല്‍, രമ്യാ കൃഷ്ണന്‍, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, കാവ്യ മാധവന്‍, ജഗദീഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം.

തൊടുപ്പുഴയില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം ഉണ്ടായത്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ ഒരു പെണ്‍ കുട്ടി ലൊക്കേഷനില്‍ വന്നു. കുറച്ച് അകലെ നിന്നാണ് വരവ്. ബൈക്കോടിച്ചാണ് പെണ്‍കുട്ടി ലൊക്കേഷനിലേക്ക് വന്നത്.

എല്ലാവരെയും പരിചയപ്പെട്ടു

ആ സമയത്ത് സെറ്റില്‍ മോഹന്‍ലാല്‍, ബിജു മേനോന്‍, കാവ്യ മാധവന്‍, നരേന്ദ്ര പ്രസാദ് തുടങ്ങി ചിത്രത്തിലെ മിക്കവരും സെറ്റിനകത്തുണ്ട്. പെണ്‍കുട്ടി കയറി വന്ന് എല്ലാവരോടും സംസാരിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു.

എനിക്ക് എല്ലാവരെയും ഇഷ്ടമാണ്

പെണ്‍കുട്ടി ലാലിന്റെ അരികില്‍ പോയി പറഞ്ഞു. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. പക്ഷേ കൂടുതല്‍ ഇഷ്ടം ജഗതിയോടാണ്. അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമാണ് ഞാന്‍ ഇത്രയും ദൂരം ബൈക്കോടിച്ച് ഇവിടെ വന്നത്. പെണ്‍കുട്ടി പറഞ്ഞു.

ജഗതിയെ വിളിക്കാം

അത് കേട്ടതും ലാല്‍ പെണ്‍കുട്ടിയോട് ചോദിച്ചു തനിക്ക് അദ്ദേഹത്തോട് സംസാരിക്കണോ. എങ്കില്‍ ഞാന്‍ പറയാം. ഷൂട്ടിങിനിടെ വീടിനുള്ളില്‍ വിശ്രമിച്ചുക്കൊണ്ടിരുന്ന ജഗതിയുടെ അടുത്തേക്ക് ലാല്‍ തന്റെ സഹായിയെ പറഞ്ഞയച്ചു.

ജഗതിയുടെ കോള്‍

ലാലേ, എന്നെ തൊടുപുഴ കോടതിയിലും കൂടെ കയറ്റണമല്ലേ. പൊട്ടിചിരിച്ചുകൊണ്ട് ലാല്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് പെണ്‍കുട്ടിയോട് അദ്ദേഹത്തിന് തീരെ സുഖമില്ല. കുട്ടി പോയി പിന്നീട് ഒരു ദിവസം വരുന്നതാകും നല്ലത്.

English summary
Behind the location story of Onnaman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam