ഫാസില്‍ ചിത്രത്തിന്റെ ഒഡീഷനില്‍ പങ്കെടുത്തതുകൊണ്ട് മോഹന്‍ലാലിന് നഷ്ടമായത്
1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. മുമ്പ് തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ മൂലം ചിത്രം പുറത്തിറങ്ങിയില്ല.
1978ലാണ് മോഹന്‍ലാല്‍ തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്നത്.

എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഓഡിഷന്റെ ദിവസം മോഹന്‍ലാലിന് മറ്റൊരു ഓഫര്‍ കൂടിയുണ്ടായിരുന്നു. ദേശീയ ച്യാംപിന്‍ഷിപ്പില്‍ കേരളത്തെ പ്രതിനീധികരിക്കുന്നതില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ച്യാംപ്യന്‍ഷിപ്പ് വേണ്ടന്ന് വച്ചാണ് മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചിത്രത്തിന്റെ ഒഡീഷനില്‍ പങ്കെടുക്കാനെത്തിയത്.
ശങ്കര്‍, പൂര്‍ണിമ ജയറാം എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നരേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. പുതുമുഖമായി അഭിനയിച്ച നായകന്‍ ശങ്കറിന്റെ പ്രതിനായക വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications











