»   » ബാലതാരമായിരുന്ന സുരേഷ് ഗോപിയെ നോക്കി അനശ്വര നടന്‍ സത്യന്‍ പറഞ്ഞത് അച്ചട്ടായി

ബാലതാരമായിരുന്ന സുരേഷ് ഗോപിയെ നോക്കി അനശ്വര നടന്‍ സത്യന്‍ പറഞ്ഞത് അച്ചട്ടായി

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ സുരേഷ് ഗോപി ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എത്ര ചിത്രത്തിലാണ് താരം ആദ്യമായ മുഖം കാണിച്ചത്. പി കേശവദേവിന്റെ നോവലിനെ ആസ്പദമാക്കി ചെയ്ത സിനിമയില്‍ അനശ്വര നടന്‍ സത്യനായിരുന്നു നായകവേഷത്തില്‍ എത്തിയത്.

വില്ലനായാണ് സുരേഷ് ഗോപി തുടങ്ങിയത്. നിരവധി സിനിമകളില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു. പിന്നീടാണ് നായകനായി അരങ്ങേറിയത്. പോലീസ് വേഷത്തിലാണ് അദ്ദേഹം ഏറെ തിളങ്ങിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച സുരേഷ് ഗോപി ഇപ്പോള്‍ രാജ്യസഭാ എംപിയാണ്. സിനിമയ്ക്കുമപ്പുറത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളും സമകാലിക സമൂഹത്തിലെ ഗൗരവകരമായ വിഷയങ്ങളിലുമെല്ലാം താരം കൃത്യമായി ഇടപെടാറുണ്ട്.

സിനിമാബന്ധമുണ്ടായിരുന്നു

സംവിധായകനായ കെഎസ് സേതുമാധവന്റെ അടുത്ത കൂട്ടുകാരനായിരുന്നു സുരേഷ് ഗോപിയുടെ അച്ഛനായ ഗോപിനാഥന്‍ പിള്ള. സുഹൃത്തിന്റെ സിനിമാ ലൊക്കേഷന്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോഴൊക്കെ മക്കളെയും കൂടെക്കൂട്ടുമായിരുന്നു. ഓടയില്‍ നിന്ന് സിനിമയുടെ ലൊക്കേഷനിലും സുരേഷ് ഗോപിയും അനുജനും പോയിരുന്നു.

ഇടവേളയ്ക്കിടെ കുട്ടികളോടൊപ്പം

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന സിനിമകളുടെ ലൊക്കേഷനിലെല്ലാം ഇവരും പോകുമായിരുന്നു. മണവാട്ടി എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ താരങ്ങള്‍ ഇടവേള ചെലവിട്ടിരുന്നത് ഇവര്‍ക്കൊപ്പമായിരുന്നു. സത്യന്‍ മാസ്റ്ററും കെ ആര്‍ വിജയയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അനശ്വര നടന്‍ സത്യന്‍ മാസ്റ്റര്‍ പറഞ്ഞത്

സുരേഷ് ഗോപിയും അനുജന്‍ സുഭാഷിനുമൊപ്പം കളിക്കുന്നതിനിടയിലാണ് അനശ്വര നടന്‍ സത്യന്‍ കെ ആര്‍ വിജയയോട് ഒരു കാര്യം വ്യക്തമാക്കിയത്. ഇവന്‍ നാളത്തെ താരമാവും, ഇവന്റെ മുഖത്ത് ആ വെളിച്ചം താന്‍ കാണുന്നുണ്ടെന്നാണ് സത്യന്‍ മാസ്റ്റര്‍ പറഞ്ഞത്.

നിഗമനം തെറ്റിയില്ല

മാസ്റ്റര്‍ക്ക് തെറ്റിയില്ല. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായി അന്നത്തെ കൊച്ചുകുട്ടി മാറി. ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. സിനിമയ്ക്ക് പുറമേ രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി.

English summary
Background stories of the film Oadayil ninnu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam