»   » ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെ താരത്തെ കടന്നു പിടിച്ച് ഡ്രൈവര്‍, ഭയന്നുവിറച്ച താരം ചെയ്തത് !!

ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെ താരത്തെ കടന്നു പിടിച്ച് ഡ്രൈവര്‍, ഭയന്നുവിറച്ച താരം ചെയ്തത് !!

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സ്വന്തം അനുഭവം വ്യക്തമാക്കി പല സിനിമാതാരങ്ങളും രംഗത്തു വന്നിരുന്നു. സിനിമാലോകത്തോടൊപ്പം തന്നെ പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയ സംഭവമായിരുന്നു കൊച്ചിയില്‍ അരങ്ങേറിയത്. അത്തരത്തിലുള്ളൊരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് പത്മപ്രിയ.

പൊതുവേ ബോള്‍ഡായ പത്മപ്രിയയ്ക്ക് നേരെ ഇത്തരത്തിലൊരു സംഭവം നടന്നുവെന്ന കാര്യം പ്രേക്ഷകരില്‍ ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രമുഖ സിനിമാ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ലൊക്കേഷനില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്ര

സിബി മലയില്‍ ചിത്രമായ അമൃതത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇത്തരമൊരു സംഭവം നടന്നത്. ലൊക്കേഷനില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഡ്രൈവര്‍ താരത്തോട് മോശമായി പേരുമാറിയത്.

മുന്‍സീറ്റിലിരിക്കാന്‍ ഇഷ്ടമാണ്

യാത്രകളില്‍ കാറിന്റെ ഫ്രണ്ട് സീറ്റിലിരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് പത്മപ്രിയ പതിവു പോലെ അന്നും കാറിന്‍രെ മുന്‍സീറ്റിലാണ് ഇരുന്നത്. ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടയില്‍ താരത്തെയും ഡ്രൈവറെയും കൂടാതെ മറ്റാരും വണ്ടിയിലുണ്ടായിരുന്നില്ല.

പരിചിതനായതിനാല്‍ പേടിയുണ്ടായിരുന്നില്ല

മുന്‍പും ഇതേ ഡ്രൈവറുടെ കൂടെ യാത്ര ചെയ്തിട്ടുള്ളതിനാല്‍ പേടിയൊന്നും തോന്നിയിരുന്നില്ലെന്ന് താരം പറയുന്നു. എന്നാല്‍ ഹോട്ടലിന് മുന്നിലെത്തിയപ്പോഴാണ് ഡ്രൈവര്‍ താരത്തെ കടന്നു പിടിച്ചത്.

ജയറാം അടക്കമുള്ളവര്‍ സ്ഥലത്തെത്തി

ഹോട്ടലിന് മുന്നിലെത്തിയപ്പോഴാണ് ഡ്രൈവര്‍ പത്മപ്രിയയെ കടന്നു പിടിച്ചത്. ഭയന്നു വിറച്ച താരത്തിന്റെ അലര്‍ച്ച കേട്ട് ജയറാം ഉള്‍പ്പടെയുള്ളവര്‍ ഓടിയെത്തിയിരുന്നു. അന്ന് ആ ഡ്രൈവറെ താക്കീത് നല്‍കി വിട്ടയയ്ക്കുകയാണ് ചെയ്തത്.

English summary
Actress was attacked during Amrutha film shoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam