»   » ന്യൂജനറേഷനൊക്കെ ഞെട്ടിപ്പോകും ഇത് കേട്ടാല്‍, എെവി ശശിയുടെ സിനിമാ പ്രചാരണം !!

ന്യൂജനറേഷനൊക്കെ ഞെട്ടിപ്പോകും ഇത് കേട്ടാല്‍, എെവി ശശിയുടെ സിനിമാ പ്രചാരണം !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമ വിജയിക്കുന്നതില്‍ പ്രധാനമായൊരു ഘടകമാണ് പ്രചാരണം. എന്തും ഏതും വിരല്‍ത്തുമ്പിലെത്തുന്നൊരു കാലഘട്ടമായ ഇന്ന് പ്രചാരണം കുറച്ചു കൂടി എളുപ്പമാണ് എന്നാല്‍ വളരെ മുന്‍പ് അങ്ങനെയായിരുന്നില്ല. ജീപ്പുകളിലും മറ്റുമായി മൈക്കിലൂടെ സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്ത് നോട്ടീസ് വിതരണം ചെയ്തിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു. ഇന്നത് സിനിമയിലെ രംഗമായി മാറിയിരിക്കുകയാണ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനായ ഐവി ശശി വളരെ മുന്‍പ് പ്രയോഗിച്ച ചില പ്രചാരണ രീതികളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ വായിക്കൂ.

വീണ്ടും ദിലീപ് തുണച്ചു, പെരുന്നാളിന് മള്‍ട്ടിപ്ക്ല്‌സുകളിലേക്ക് ധൈര്യമായി പോവാം , റിലീസ് മുടങ്ങില്ല

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി വിനീതും ദിവ്യയും ഇന്‍സ്റ്റഗ്രാം ഫോട്ടോ വൈറലാവുന്നു !!

തിരക്കഥാകൃത്തെന്ന നിലയില്‍ പത്മരാജന്‍ മികവു തെളിയിച്ച ചിത്രമായിരുന്നു 1977 ല്‍ പുറത്തിറങ്ങിയ ഇതാ ഇവിടെ വരെ. ഈ ചിത്രത്തിന് വേണ്ടി വളരെയധികം വ്യത്യസ്തമായൊരു പ്രമോഷണല്‍ തന്ത്രമായിരുന്നു സംവിധായകന്‍ ഉപയോഗിച്ചത്. സോമന്‍, മധു, ജയന്‍, കെപി ഉമ്മര്‍, ശാരദ, ജയഭാരതി, സീമ തുടങ്ങി വന്‍താരനിര അണി നിരന്ന ചിത്രം അക്കാലത്തെ മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

സോമന്‍ സൂപ്പര്‍ സ്റ്റാറായി മാറിയ സിനിമ

സിനിമയില്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ താരമായ ജയനും നായികമാരില്‍ പ്രധാനിയായ സീമയും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു ഇതാ ഇവിടെ വരെ. തോണിക്കാരനായാണ് ജയന്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്.

താറാവ് വളര്‍ത്തുന്നവരുടെ കഥ

താറാവ് വളര്‍ത്തുന്നവരെക്കുറിച്ചുള്ള കഥയായതിനാല്‍ത്തന്നെ ആലപ്പുഴയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചിരുന്നത്. പ്രാത്പ പോത്തനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സുപ്രിയാ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ഹിയചിത്രം മികച്ച വിജയമാണ് സമ്മാനിച്ചത്.

ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു

അര്‍ധനഗ്നയായി പുറം തിരിഞ്ഞു നില്‍ക്കുന്ന ജയഭാരതിയുടെ ചൂടന്‍ രംഗങ്ങളുമായുള്ള പോസ്റ്ററായിരുന്നു ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്. സോമന്‍ എന്ന നടന്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നത് ഈ ചിത്രത്തിലൂടെയായിരുന്നു.

ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ താരങ്ങളെ പേടിപ്പിച്ചു

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലെ ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടയില്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും സോമനും മധുവും അടി നിര്‍ത്തിയുന്നില്ല. ഇത് കണ്ട് സഹതാരങ്ങള്‍ക്കെല്ലാം ആശങ്കയായിരുന്നു.

ഒടുവില്‍ തളര്‍ന്നു വീണു

ചളിയില്‍ ഇറങ്ങിയുള്ള സംഘട്ടന രംഗം ചെയ്യാന്‍ ആദ്യം രണ്ടു പേര്‍ക്കും നല്ല മടിയായിരുന്നു. പിന്നീട് സംവിധായകന്റെ നിര്‍ബന്ധ പ്രകാരമാണ് ഇരുവരും ചളിയിലേക്കിറങ്ങിയത്. ഫൈറ്റ് തുടങ്ങിയതില്‍പ്പിന്നെ ഇരുവരും തളര്‍ന്നു വീഴപ്പോഴാണ് നിര്‍ത്തിയത്. ചാരായത്തിന്റെ മണമടിച്ചപ്പോഴാണ് സഹതാരങ്ങള്‍ക്ക് ആശ്വാസമായത്.

ചിത്രത്തിനു വേണ്ടി ഉപയോഗിച്ച പ്രചാരണ രീതി

താറാവ് വളര്‍ത്തുന്നവരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ പ്രചാരണത്തിലും താറാവിന് റോളുണ്ടായിരുന്നു.താറാവുകളെ കൂട്ടത്തോടെ ജംക്ഷനുകളില്‍ ഇറക്കി വിട്ട് ട്രാഫിക് ബ്ലോക്കുണ്ടാക്കിയായിരുന്നു ചിത്രത്തിന്റെ നോട്ടീസ് വിതരണം ചെയ്തത്. ലോക സിനിമയില്‍ത്തന്നെ ഇത്തരത്തിലൊരു സിനിമാപ്രമേഷന്‍ ആദ്യത്തേതായിരുന്നു.

English summary
Behind the background story of the film Itha Ivide Vare.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam