»   » തൊണ്ടി മുതലിലെ കള്ളനാവാന്‍ സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് സൗബിനെ, പക്ഷേ പിന്നെങ്ങനെ ഫഹദിലെത്തി

തൊണ്ടി മുതലിലെ കള്ളനാവാന്‍ സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് സൗബിനെ, പക്ഷേ പിന്നെങ്ങനെ ഫഹദിലെത്തി

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയൊരു തുടക്കം സൃഷ്ടിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയെടുത്ത സംവിധായകന്‍. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുകയാണ്.

വളരെയേറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്. പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ മികച്ച സിനിമ തന്നെയാണ് രണ്ടാമതായും ദിലീഷ് സമ്മാനിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ കള്ളനെ അവതരിപ്പിക്കാന്‍ സൗബിന്‍ ഷാഹിറിനെയായിരുന്നു സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത്.

സൗബിനില്‍ നിന്നും ഫഹദിലേക്ക്

സിനിമ കണ്ടവരാരും മറക്കാനിടയില്ലാത്ത രണ്ടു കഥാപാത്രങ്ങളെയാണ് സുരാജും ഫഹദും അവതരിപ്പിച്ചത്. കള്ളനായി സൗബിനും പ്രസാദായി സൗബിനുമായിരുന്നു സംവിധായകന്റെ മനസ്സിലുണ്ടായിരുന്നത്.

മെയ് വഴക്കമുള്ള കള്ളനെ അവതരിപ്പിക്കാന്‍

സൗബിന്‍ ആളൊരു തമാശക്കാരനാണെങ്കിലും കള്ളന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്നു തന്നെയാണ് സംവിധായകന്‍ കരുതിയത്. പ്രസാദ് എന്ന കഥാപാത്രമായി ഫഹദിനെയും തീരുമാനിച്ചു.

സൗബിന്റെ അസൗകര്യം

അസൗകര്യം കാരണം സൗബിന് ഈ വേഷം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. സിനിമയുടെ രണ്ടാംഘട്ട ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സൗബിന് പകരം സുരാജിനെയായിരുന്നു പിന്നീട് ദിലീഷ് പോത്തന്‍ നിര്‍ദേശിച്ചത്.

കള്ളന്റെ വേഷം ചെയ്തുടേയെന്ന് ഫഹദിനോട് ചോദിച്ചു

താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് കള്ളന്റെ വേഷം ചെയ്തൂടേയെന്ന് ഫഹദിനോട് ചോദിക്കുന്നത്. സുരാജിനെ പ്രസാദായും തീരുമാനിച്ചു.

കള്ളനായി ഫഹദെത്തി

കഥാചര്‍ച്ചയും താരനിര്‍ണ്ണയവും പിന്നിടുന്നതിനിടയില്‍ കഥാപാത്രങ്ങളും താരങ്ങളുമെല്ലാം മാറിയെത്തുന്നത് സ്വാഭാവികമാണ്. അത്തരത്തിലൊരു കാര്യമാണ് ഇവിടെയും സംഭവിച്ചതെന്ന് ദിലീഷ് പോത്തന്‍ പറയുന്നു.

English summary
Soubin's role in Thondimuthal is replaced by Fahad Fazil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X