»   » ദിലീപിന്റെ സിനിമയിലെ അതിഥി വേഷം മോഹന്‍ലാലും മമ്മൂട്ടിയും സ്വീകരിച്ചില്ല, കാരണം ??

ദിലീപിന്റെ സിനിമയിലെ അതിഥി വേഷം മോഹന്‍ലാലും മമ്മൂട്ടിയും സ്വീകരിച്ചില്ല, കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് ദിലീപ്. തുടക്കത്തില്‍ ക്യമാറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ദിലീപിന് അഭിനയത്തോടായിരുന്നു കൂടുതല്‍ താല്‍പര്യം. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ദിലീപ് പിന്നീട് നായകനായി. നായകനിരയില്‍ നിന്നും ജനപ്രിയനായകനായി മാറുകയും ചെയ്തു.

കഥ പറയാനെത്തിയ സംവിധായകന് മുന്നില്‍ മമ്മൂട്ടി ഉറങ്ങിപ്പോയി, രക്ഷകയായത് സുല്‍ഫത്ത് !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം,പൃഥ്വിരാജിന്‍റെ നായിക,ചന്ദ്ര ലക്ഷ്മണ്‍ എവിടെയായിരുന്നു ഇതുവരെ

ലോ ബജറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിലായിരുന്നു ദിലീപിനെ ആദ്യമായി നായകനാക്കിയത്. മാനത്തെ കൊട്ടാരത്തിലാണ് താരം ആദ്യമായി നായകനായത്.
ചിത്രത്തില്‍ അതിഥി വേഷത്തില്‍ സുരേഷ് ഗോപിയും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആ വേഷത്തിലേക്ക് സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടി നിരസിച്ചപ്പോള്‍ മോഹന്‍ലാലിനെ സമീപിച്ചു. പക്ഷേ ഗസ്റ്റ് റോളില്‍ എത്തിയത് സുരേഷ് ഗോപിയാണ്. അതെങ്ങനെയെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ദിലീപ് നായകനായെത്തിയ സിനിമ

ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ദിലീപ് ആദ്യമായി നായകനായി വേഷമിട്ട ചിത്രമാണ് മാനത്തെ കൊട്ടാരം. ഖുശ്ബു, ഹരിശ്രീ അശോകന്‍, നാദിര്‍ഷ, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയത്.

ലോ ബജറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍

ലോ ബജറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനില്‍ സംവിധാനം ചെയ്ത സിനിമയാണ് മാനത്തെ കൊട്ടാരം. പ്രിയപ്പെട്ട കുക്കു, ഗാന്ധാരി, ചന്ത, വൃദ്ധന്‍മാരെ സൂക്ഷിക്കുക തുടങ്ങിയ സിനിമകളെല്ലാംഅദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയതാണ്.

അതിഥി വേഷത്തില്‍ സുരേഷ് ഗോപി

ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ച അതിഥി വേഷം. സിനിമ തുടങ്ങുന്ന സമയത്ത് അതിഥി വേഷത്തിലേക്ക് മമ്മൂട്ടിയേയോ, മോഹന്‍ലാലിനെയോ പരിഗണിക്കാനായിരുന്നു സംവിധായകന്‍ തീരുമാനിച്ചത്. എന്നാല്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് സുരേഷ് ഗോപിക്കായിരുന്നു.

മമ്മൂട്ടിക്ക് സ്വീകരിച്ചില്ല

ചിത്രത്തിലെ അതിഥി വേഷത്തിനായി സുനില്‍ ആദ്യം മെഗാസ്റ്റാറിനെയായിരുന്നു സമീപിച്ചത്. എന്നാല്‍ മമ്മൂട്ടിക്ക് ആ വേഷം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. അംബേദ്കര്‍ സിനിമയുടെ തിരക്കിലായിരുന്നു മമ്മൂട്ടി.

മോഹന്‍ലാലും ഏറ്റെടുത്തില്ല

മമ്മൂട്ടിക്ക് ശേഷം സുനില്‍ മോഹന്‍ലാലിനെയായിരുന്നു സമീപിച്ചത്. എന്നാല്‍ ഭദ്രന്‍ ചിത്രമായ സ്ഫടികത്തില്‍ അഭിനയിക്കുകയായിരുന്നു മോഹന്‍ലാല്‍ ആ സമയത്ത്. മോഹന്‍ലാലും നിരസിച്ചതോടെയാണ് ആ വേഷം സുരേഷ് ഗോപിക്ക് ലഭിച്ചത്.

ദിലീപിന്റെ കരിയര്‍ബ്രേക്ക് ചിത്രം

1995 ലാണ് മാനത്തെ കൊട്ടാരം പുറത്തിറങ്ങിയത്. ദിലീപ് നായകനായി അരങ്ങേറിയ ആദ്യ ചിത്രം ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു. ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

English summary
Behind the background story of the film Manathe Kottaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam